For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

ചെന്നിത്തലയും കൂട്ടുകാരും കാത്തിരിക്കുന്നു, അന്നത്തെ 14 കൂട്ടുകാർക്കു വേണ്ടി

04:43 PM Dec 10, 2023 IST | ലേഖകന്‍
ചെന്നിത്തലയും കൂട്ടുകാരും കാത്തിരിക്കുന്നു  അന്നത്തെ 14 കൂട്ടുകാർക്കു വേണ്ടി
Advertisement

തിരുവനന്തപുരം: 'മില'നിൽ ഇനിയും കണ്ടെത്താനാവാതെ 14 സഹപാഠികൾ. അവരില്ലാതെയാണ് ഇത്തവണയും അവർ ഒരുമിച്ചു കൂടിയത്, കോൺഗ്രസ് നേതാവും മുൻ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തല തിരുവനന്തപുരം ​ഗവ. ലോ കോളേജിൽ പഠിച്ച 1977 - 80 കാലഘട്ടത്തിലെ വിദ്യാർത്ഥി കൂട്ടായ്മയായ മിലനാണ് മുടക്കമില്ലാതെ ഈ വർഷവും ഒത്തുചേർന്നത്. രാവിലെ 10 മണിക്ക് കോവളത്തെ അനിമേഷൻ സെന്ററിലാണ് 'മിലൻ' അംഗങ്ങൾ സംഗമിച്ചത്.
77-80 ബാച്ചിലെ വിദ്യാർത്ഥികാലായിരുന്ന ഗിരിജകുമാരി, ഹരീഷ്, വിതുകുമാർ എന്നിവരാണ് പതിനാല് വർഷം മുമ്പ് ഈ കൂട്ടായ്മ എന്ന ആശയം മുന്നോട്ട് വച്ചത്. തുടർന്ന്
2009 ൽ രമേശ് ചെന്നിത്തല കെ പി സി സി പ്രസിഡന്റായിരിക്കുമ്പോൾ അദ്ദേഹം കൂടിമുൻകൈ എടുത്തതോടെ പൂർവ്വ വിദ്യാർത്ഥി ഒരുമിച്ചുകൂടൽ വൻ വിജയമായി മാറി അന്നുമുതൽ എല്ലാ വർഷം ഡിസംബറിലെ രണ്ടാമത്തെ ഞായറാഴ്ച എല്ലാ തിരക്കുകളും മാറ്റി വച്ച് സംഗമത്തിനെത്താറുണ്ട്. ആദ്യം 50 പേരെ വച്ച് തുടങ്ങിയ കൂട്ടായ്മ പിന്നിട് 60 ഉം 71ഉം പേരിലേക്കെത്തി അതിൽ 15 പേരോളം മരണപ്പെട്ടു. ഇനിയും കണ്ടെത്താനാവാത്ത സഹപാഠികളിൽ 14 പേരിൽ നിന്നും ആരും തന്നെ ഇന്നലത്തെ കൂട്ടായ്മയിലും എത്തിയില്ല. അടുത്ത വർഷമെങ്കിലും അവർ എത്തിചേരുമെന്ന പ്രതീക്ഷയിലാണ് മിലൻ , ഇവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ മിലൻ തുടർന്നു കെണ്ടേയിരിക്കുമെന്ന് കോർഡിനേറ്റർ ഗിരിജകുമാരി പറഞ്ഞു, ഇന്നലെ രാവിലെ 10 മണിക്കാരംഭിച്ച പരിപാടികൾ വൈകുന്നേരം വരെ നീണ്ടു നിന്നു .രമേശ് ചെന്നിത്തലക്ക് പുറമേ
മുൻ ബാലാവകാശ കമ്മീഷൻ ചെയർമാൻ അഡ്വ.സുരേഷ്, മുൻ പുനലുർ മുൻസിപ്പാലിറ്റി ചെയർമാൻ സുരേഷ്, മുൻ എൻ സി ആർ ടി ഡയറക്ടറും കേരളാ യൂണിവേഴ്സിറ്റി റജിസ്റ്റാറുമായിരുന്ന ഡോ.ഹാഷീം. പ്രവാസി വ്യവസായി എം ബഷീർ .ആർ എൽ ഡി സംസ്ഥാന പ്രസിഡൻ്റ്.. അഡ്വ:ഷഹീദ് അഹമ്മദ്, ആർ ജെ ഡി സംസ്ഥാന സെക്രട്ടറി ആനി സീറ്റി. മുൻ ടെക് ക്കൽ വിദ്യാഭ്യാസ ഡയറക്ടർ രാജീവ്, ഡിസിസി സെക്രട്ടറി കെട്ടിടത്തിൽ സുലൈമാൻ തുടങ്ങിയവർ ഇന്നത്തെപരിപാടിക്ക് നേതൃത്വം നൽകി.

Advertisement

Tags :
Author Image

ലേഖകന്‍

View all posts

Advertisement

.