Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

തെലുങ്കാനയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് രമേശ് ചെന്നിത്തല

04:29 PM Nov 24, 2023 IST | Veekshanam
Advertisement

മെഡ്ച്ചൽ (തെലുങ്കാന): തെലുങ്കാന പ്രദേശ് കോൺ​ഗ്രസ് കമ്മിറ്റിയുടെ ആവശ്യപ്രകാരം എഐസിസി പ്രവർത്തക സമതി സ്ഥിരം ക്ഷണിതാവും മുതിർന്ന നേതാവുമായ രമേശ് ചെന്നിത്തല തെലുങ്കാനയിൽ തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങി. ഈ മാസം 30 ന് വോട്ടെടുപ്പ് നടക്കുന്ന സംസ്ഥാനത്ത് വിവിധ നിയോജക മണ്ഡലങ്ങളിൽ ചെന്നിത്തല പര്യടനം ന‌ടത്തും. മലയാളി വോട്ടർമാരുള്ള മണ്ഡലങ്ങൾ കേന്ദ്രീകരിച്ചാണ് അദ്ദേഹത്തിന്റെ പര്യടനം സജ്ജമാക്കിയിരിക്കുന്നത്.

Advertisement

കോഴിക്കോ‌ട് കോൺ​ഗ്രസ് സംഘടിപ്പിച്ച പലസ്തീൻ ഐക്യദാർഢ്യ റാലി കഴിഞ്ഞ് ഇന്നലെ രാത്രി തന്നെ അദ്ദേഹം തെലങ്കാനയിലേക്കു തിരിച്ചു. ഇന്നു രാവിലെ മെഡ്ച്ചൽ മൽക്കഞ്ജ്​ഗിരി ജില്ലയിലാണ് പര്യടനം നടത്തിയത്. ഈ ജില്ലയിലെ 14 നിയമ സഭാ നിയോജകണ്ഡലങ്ങളിൽ ക്വത്ബുലാപുർ മണ്ഡലത്തിലായിരുന്നു ഇന്നത്തെ പ്രധാന പര്യടനം. മണ്ഡലത്തിലെത്തിയ ചെന്നിത്തലയെ മുൻ കേന്ദ്ര മന്ത്രി സാർവേ സത്യനാരായണയുടെ നേതൃത്വത്തിലുള്ള സംഘം സ്വീകരിച്ചു. ക്വത്ബുലാപുർ നിയോജകമണ്ഡലത്തിലെ കോൺ​ഗ്രസ് സ്ഥാനാർഥി ഹനുമന്ത റെഡ്ഢി, ഡിസിസി പ്രസിഡന്റ് ഹർവർധൻ റെഡ്ഢി, ഭൂപത് റെഡ്ഢി, ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ഹുഞ്ജ ശ്രീനിവാസ, ശ്രീനിവാസ റെഡ്ഡി തുടങ്ങിയ നേതാക്കൾ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

ഇന്ത്യയിൽ കോൺ​ഗ്രസ് അധികാരത്തിൽ തിരിച്ചെത്താനുള്ള സാഹചര്യമാണ് പൊതുവിലുള്ളതെന്ന് ചെന്നിത്തല അഭിപ്രായപ്പെട്ടു. തെലുങ്കാനയിൽ കാറ്റ് കോൺ​ഗ്രസിന് അനുകൂലമാണ്. ഇപ്പോൾ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലെ ഫലം അതിലേക്കുള്ള സൂചനയായിരിക്കും. കോൺ​ഗ്രസ് അധികാരത്തിലുള്ള രാജസ്ഥാനിലും ഛത്തീസ്​ഗഡിലും അധികാരം നിലനിർത്തുകയും മധ്യപ്രദേശും തെലുങ്കാനയും പിടിച്ചടക്കുകയും ചെയ്യുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

Advertisement
Next Article