Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

മഹാരാഷ്ട്ര റാലി വിലയിരുത്താൻ രമേശ് ചെന്നിത്തല നേരിട്ടെത്തി

11:41 PM Dec 27, 2023 IST | ലേഖകന്‍
Advertisement

മുംബൈ: നാഗ്പൂരിൽ നടക്കുന്ന കോൺഗ്രസ് റാലിയുടെ ഒരുക്കങ്ങൾ മഹാരാഷ്ട്ര ഇൻചാർജ് പ്രവർത്തകസമിതി അംഗം രമേശ് ചെന്നിത്തല നേരിട്ടെത്തി വിലയിരുത്തി. കോൺഗ്രസിന്റെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന 'ഹെ തയാർ ഹം'(ഞങ്ങൾ ഒരുങ്ങി) റാലിയിൽ സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി, പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, പ്രിയങ്കാ ഗാന്ധി തുടങ്ങിയവർ പങ്കെടുക്കും. ആർ.എസ്.എസ് ആസ്ഥാനമുൾക്കൊള്ളുന്ന നാഗ്പൂരിൽ രണ്ടുലക്ഷം പേരെ അണിനിരത്തി റാലി നടത്തി ശക്തിതെളിയിക്കാനുള്ള ശ്രമത്തിലാണ് കോൺഗ്രസ്.
ഇന്നലെ മുംബൈയിലെത്തിയ ചെന്നിത്തലയ്ക്ക് വൻ വരവേല്പാണ് ലഭിച്ചത്.

Advertisement

Advertisement
Next Article