Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

അബി​ഗേലിന്റെ വീട്ടിൽ രമേശ് ചെന്നിത്തല എത്തി

01:25 PM Nov 28, 2023 IST | ലേഖകന്‍
Advertisement

കൊല്ലം: ആറുവയസുകാരി അബി​ഗേൽ സാറാ റെജിയുടെ വീടും മാതാപിതാക്കളെയും സന്ദർശിച്ച് മുതിർന്ന കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കുഞ്ഞിനെ സുരക്ഷിതമായി തിരികെ എത്തിക്കാൻ ആവശ്യമായ മുഴുവൻ നടപ‌ടികളും സ്വീകരിക്കണമെന്ന് അദ്ദേഹം പൊലീസിനോട് അഭ്യർഥിച്ചു. പൊലീസ് മേധാവി ഷെയ്ഖ് ദർവേഷ് സാഹേബിനെ ഫോണിൽ വിളിച്ച് അദ്ദേഹം വിവരങ്ങൾ അന്വേഷിച്ചു. ശരിയായ അന്വേഷണമാണ് നടക്കുന്നതെന്നും കുട്ടിയെ സുരക്ഷിതമായി കണ്ടെത്താനുളള ഊർജിത ശ്രമത്തിലാണ് പൊലീസ് എന്നും ഡിജിപി അറിയിച്ചതായി ചെന്നിത്തല പറഞ്ഞു.
കേരളത്തിൽ കേട്ടു കേൾവിയില്ലാത്ത സംഭവമാണ് കുട്ടികളെ തട്ടിക്കൊണ്ടു പോകൽ. വടക്കേ ഇന്ത്യയിലും മറ്റും കേട്ടിട്ടുള്ള തരത്തിൽ കേരളത്തിലും കുഞ്ഞുങ്ങളെ തട്ടിക്കൊണ്ടു പോകുന്നതും ആക്രമിച്ചു കൊലപ്പെടുത്തുന്നതും ആശങ്കയുണ്ടാക്കുന്നു. ഇത്തരം ദുഷ്ടശക്തികൾക്കെതിരേ ജനങ്ങൾ ഒറ്റക്കെട്ടായി മുന്നോട്ടു വരണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

Advertisement

Tags :
kerala
Advertisement
Next Article