Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

'ബിജെപി ഐ.ടി സെൽ ഗാനം ജനങ്ങൾ നെഞ്ചേറ്റിക്കഴിഞ്ഞുവെന്ന്' ചെന്നിത്തല

12:29 PM Feb 23, 2024 IST | Online Desk
Advertisement

കേന്ദ്ര സർക്കാർ അഴിമതിസർക്കാരെന്ന ബി.ജെപി ഐ ടി സെല്ലിന്റെ ഗാനം ആർക്കും നിഷേധിക്കാൻ കഴിയാത്തതെന്ന് രമേശ് ചെന്നിത്തല. ബി ജെ പി സംസ്ഥാന പ്രസിഡന്റ് സുരേന്ദ്രന്റെ യാത്രയിലെ സത്യം പറഞ്ഞു കൊണ്ടുള്ള വിലാപ ഗാനം തയ്യാറാക്കിയ ഐടി സെല്ലിനെ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Advertisement

രമേശ് ചെന്നിത്തലയുടെ കുറിപ്പിന്റെ പൂർണരൂപം:

കേന്ദ്ര സർക്കാർ അഴിമതിസർക്കാരെന്ന ബി.ജെപി ഐ ടി സെല്ലിന്റെ ഗാനം ആർക്കും നിഷേധിക്കാൻ കഴിയാത്തത്. ബി ജെ പി സംസ്ഥാന പ്രസിഡന്റ് സുരേന്ദ്രന്റെ യാത്രയിലെ സത്യം പറഞ്ഞു കൊണ്ടുള്ള വിലാപ ഗാനം തയ്യാറാക്കിയ ഐടി സെല്ലിനെ അഭിനന്ദിക്കുന്നു. സുരേന്ദ്രൻ ഇതിന്റെ പേരിൽ വിലപിച്ചിട്ട് കാര്യമില്ല. ബി. ജെ.പി നടത്തിയിട്ടുള്ള കുതിരക്കച്ചവടങ്ങളും അത് വഴി ജനാധിപത്യ സർക്കാരുകളെ അട്ടിമറിച്ചതിന്റെ ലിസ്റ്റും പരിശോധിച്ചാൽ അഴിമതിപ്പണം എങ്ങോട്ട് പോയെന്ന് ബോധ്യമാകും. കൂടാതെ കോടികൾ മുടക്കി ചാക്കിട്ട് പിടിച്ചവർ എത്തരക്കാരെന്ന് സാധാജനങ്ങൾക്ക് അറിയാം. ഇലക്ട്രൽ ബോണ്ട് വഴി സമാഹരിച്ച കോടികളും ഇഷ്ടക്കാർക്ക് പദ്ധതികൾ വഴിവിട്ട് നൽകിയത് വഴിയുള്ള കോടികളും എത്രയെന്ന് ആർക്കാണ് അറിയാത്തത്. അവസാനം ജനാധിപത്യ പ്രക്രിയ അട്ടിമറിക്കാൻ പഞ്ചാബ് കോർപ്പറേഷനിൽ നടത്തിയ അട്ടിമറി പരമോന്നത കോടതി തടഞ്ഞപ്പോൾ എതിർഭാഗത്തെ മൂന്ന് കൗൺസിലർമാരെ വിലക്കെടുത്തതും അഴിമതിയല്ലാതെ മറ്റെന്താണ്? ജനാധിപത്യ രീതിയിൽ വിജയിച്ച ബിഹാർ മഹാരാഷ്ട്ര സർക്കാരുകളെ അട്ടിമറിയിലൂടെ സ്വന്തമാക്കാൻ വേണ്ടി ഒഴിക്കിയ കോടികൾ അഴിമതിപ്പണമല്ലാതെ മറ്റെന്താണ്? ഇതെല്ലാം ഓർത്ത് കൊണ്ട് പാവം ഐ .ടി സെൽ ഇറക്കിയ ഗാനം ജനങ്ങൾ നെഞ്ചിലേറ്റി കഴിഞ്ഞു. സത്യത്തിൽ ഈ ഗാനത്തിന്റെ ഹിന്ദി പകർപ്പ് കൂടി പുറത്തിറക്കേണ്ടതായിരുന്നു.

Tags :
featuredkeralaPolitics
Advertisement
Next Article