Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

കുതിച്ചുയർന്ന് ചിക്കൻ വില

ഒരു മാസം കൊണ്ട് വർധിച്ചത് കിലോയ്ക്ക് 50 രൂപയിലധികം
11:15 AM Feb 29, 2024 IST | Online Desk
Advertisement

ചിക്കൻ വില ഒരു മാസം കൊണ്ട് കിലോയ്ക്ക് 50 രൂപയിലധികം കൂടി. ചൂട് കൂടിയതോടെ ഉത്പാദനം കുറഞ്ഞതാണ് പെട്ടന്നുള്ള വില വർധനയ്ക്ക് കാരണം. ഒരു മാസം മുൻപ് കിലോയ്ക്ക് 180 രൂപയായിരുന്ന ചിക്കൻ വില ഇപ്പോൾ 240 രൂപയിലെത്തി. വില കൂടിയതോടെ കടകളിൽ ഇറച്ചി വിൽപന കുത്തനെ ഇടിഞ്ഞു. ഈ സ്ഥിതി മുതലെടുത്ത് ഇതര സംസ്ഥാന ലോബി കൃത്രിമ ക്ഷാമമുണ്ടാക്കുന്നതും വില കൂടാൻ കാരണമായെന്ന് കച്ചവടക്കാർ പറയുന്നു. ഈസ്റ്റർ, റംസാൻ കാലമാണ് വരാനിരിക്കുന്നത്. ഇങ്ങനെപോയാൽ ഇറച്ചിവില ഇനിയും വർധിക്കാനാണ് സാധ്യത.
കനത്ത ചൂടിൽ കോഴിക്കുഞ്ഞുങ്ങൾ ചത്ത് പോവുകയും, നിലവിൽ ഉള്ളവയ്ക്ക് തൂക്കം കുറയുകയും ചെയ്യുന്നതോടെ ഫാമുടമകൾ ഉത്പാദനം
​ഗണ്യമായി കുറച്ചു.

Advertisement

Tags :
featuredkerala
Advertisement
Next Article