ഇ പി ജയരാജൻ വിഷയത്തിൽ മുഖ്യപ്രതി മുഖ്യമന്ത്രി: വി ഡി സതീശൻ
11:48 AM Apr 26, 2024 IST | Online Desk
Advertisement
ഇ പി ജയരാജൻ-പ്രകാശ് ജാവദേക്കർ വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് മുഖ്യപ്രതിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. എന്നാൽ മുഖ്യമന്ത്രി ഇപ്പോൾ കൂട്ടുപ്രതിയെ തള്ളി പറഞ്ഞിരിക്കുകയാണ്. സിപിഎമ്മും ബിജെപിയും തമ്മിലുള്ള അന്തർധാര പുറത്തുവന്നിരിക്കുകയാണ്.
Advertisement
പ്രതിപക്ഷം നേരത്തെ പറഞ്ഞിട്ടുള്ള കാര്യങ്ങളെല്ലാം സത്യമാണെന്ന് തെളിയിക്കുന്ന തരത്തിലുള്ളതാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്ന വിവരങ്ങൾ എന്നും വി ഡി സതീശൻ പറഞ്ഞു. ഇ പി ജയരാജനെ മോശക്കാരൻ ആക്കി മാറ്റിയെന്നും ഈ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് പരാജയപ്പെടുന്നതോടെ ഇ പി ജയരാജൻ അതിന്റെ ഉത്തരവാദിയാകും. ജയരാജൻ ബലിയാടാകുമെന്നും സതീശൻ കൂട്ടിച്ചേർത്തു.