Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ സംസ്ഥാനത്ത് നഷ്ടപ്പെട്ടത് 181.17കോടി രൂപയെന്ന് മുഖ്യമന്ത്രി

04:26 PM Jun 21, 2024 IST | Online Desk
Advertisement

കോഴിക്കോട് : ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ സംസ്ഥാനത്ത് മെയില്‍ നഷ്ടപ്പെട്ടത് 181.17കോടി രൂപയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതില്‍ തിരിച്ചുപിടിക്കനായത് 1.25 കോടി രൂപയാണ്. ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ സംസ്ഥാനത്ത് പ്രതിമാസം നഷ്ടമാകുന്നത് കോടിക്കണക്കിന് രൂപയാണെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.

Advertisement

2023 ഡിസംബര്‍ മുതല്‍ 2024 മെയ് വരെയുള്ള കാലയളവില്‍ രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആര്‍ പ്രകാരം ഓണ്‍ലൈന്‍ തട്ടിപ്പില്‍ നഷ്ടപ്പെട്ട തുക മുഖ്യമന്ത്രി വെളിപ്പെടുത്തി. 2023 ഡിസംബറില്‍ 54.31കോടി രൂപ നഷ്ടപ്പെട്ടു. അതില്‍ 73.41ലക്ഷം തിരിച്ചു പിടിച്ചു. 2024 ജനുവരിയില്‍ നഷ്ടപ്പെട്ടത് 32.84 കോടി രൂപയാണ്. 84.57ലക്ഷം തിരിച്ചു പിടിച്ചു. ഫെബ്രുവരിയില്‍ 126.86 കോടി രൂപ നഷ്ടപ്പെട്ടു. അതില്‍ തിരിച്ചുപിടിക്കനായത് 1.87 കോടി രൂപയാണ്.

മാര്‍ച്ചില്‍ 86.11 കോടി രൂപ തട്ടിയെടുത്തു. അതില്‍ 1.6.55 കോടി രൂപ തിരിച്ചു പിടിക്കാനായി. ഏപ്രില്‍ നഷ്ടപ്പെട്ടത്. 136.28 കോടി രൂപയാണ്. അതില്‍ 33.06 ലക്ഷം രൂപ തിരിച്ചുപിടക്കാന്‍ കഴിഞ്ഞു. അനുദിനം മാറിക്കൊണ്ടിരിക്കു ന്ന വിവര സാങ്കേതിക വിദ്യ യുടെ വ്യാപനം നിമിത്തം കുറ്റ കൃത്യങ്ങളുടെ സ്വഭാവത്തില്‍ ഉണ്ടായ മാറ്റം വളരെ വലുതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ലോകത്തിന്റെ ഏതുകോണിലിരുന്നും ഇത്തരം കുറ്റകൃത്യ ങ്ങളില്‍ ഏര്‍പ്പെടാമെന്നത് അന്വേഷണ സംവിധാനങ്ങള്‍ക്ക് വലിയ വെല്ലുവിളിയാണ്‌സൃഷ്ടിക്കുന്നന്നതെന്നും നജീബ് കാന്തപുരം, എന്‍. ഷംസുദ്ദീന്‍, യു.എ ലത്തീഫ്, എ.കെ.എം അഷറഫ് എന്നിവര്‍ക്ക് മുഖ്യമന്ത്രി മറുപടി നല്‍കി.

Advertisement
Next Article