Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

കുട്ടിയെ തട്ടിയെടുക്കൽ; പ്രതികളെ സ്ഥലത്തെത്തിച്ചു തെളിവെടുക്കുന്നു

04:17 PM Dec 09, 2023 IST | ലേഖകന്‍
Advertisement

കൊല്ലം: ഓയൂരിൽ നിന്ന് ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികളുമായി പൊലീസ് തെളിവെടുപ്പ് തുടങ്ങി. ഒന്നാം പ്രതി പദ്മകുമാർ, രണ്ടാംപ്രതി അനിതകുമാരി, മൂന്നാം പ്രതി അനുപമ എന്നിവരെയാണ് ഇന്നു രാവിലെ ചാത്തന്നൂരിലെ പത്മകുമാറിന്റെ വീട്ടിലെത്തിച്ചു ആദ്യം തെളിവെടുപ്പ് നടത്തിയത്. ഇതിനുശേഷം കുട്ടിയെ തട്ടിക്കൊണ്ടു പോയ സ്ഥലത്തും, പാരിപ്പള്ളിയിലെ കടയിലും കൊണ്ടുവന്ന് തെളിവെടുപ്പ് ഉണ്ടാകും. ആശ്രാമം ലിങ്ക് റോഡ്, ആശ്രാമം മൈതാനം, പ്രതികൾ അറസ്റ്റിലായ പുളിയറ എന്നിവിടങ്ങളിലും തെളിവെടുപ്പ് നടത്തും. പൊലീസ് കസ്റ്റഡിയിൽ വാങ്ങിയ പ്രതികളെ ഇന്നലെ രാത്രി വരെ ചോദ്യം ചെയ്തിരുന്നു.
പ്രതികൾ കൂടുതൽ കുട്ടികളെ തട്ടിക്കൊണ്ടു പോകാൻ പദ്ധതി ഇട്ടതിന്റെ തെളിവ് പൊലീസിന് ലഭിച്ചു. പണത്തിനു വേണ്ടിയാണ് കുട്ടിയെ തട്ടിക്കൊണ്ടു പോയത് എന്നാണ് ഇവർ മൊഴിയിൽ പറഞ്ഞത്. മറ്റാരുടെയെങ്കിലും സഹായം ഉണ്ടോ എന്നുള്ളതടക്കം പൊലീസ് അന്വേഷിക്കുന്നുണ്ട്. കുട്ടിയെ തട്ടിക്കൊണ്ടുപോയ സ്ഥലത്തും രാത്രി താമസിപ്പിച്ച സ്ഥലത്തും ഉപേക്ഷിച്ച ആശ്രമം മൈതാനത്തുമാകും ഇന്ന് തെളിവെടുപ്പ് നടത്തുക. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എം എം ജോസിന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യൽ.
കേസിൽ ആദ്യ മൊഴിയിൽ തന്നെ ഉറച്ചു നിൽക്കുകയാണ് പ്രതികൾ. കുട്ടിയെ തട്ടിക്കൊണ്ടു പോയത് പണത്തിനു വേണ്ടിയെന്നാണ് പ്രതികൾ അന്വേഷണ സംഘത്തോട് ആവർത്തിച്ചു പറയുന്നത്. പിടിയിലായ ദിവസം പറഞ്ഞ അതേ കാര്യങ്ങൾ തന്നെയാണ് ഇപ്പോഴും അന്വേഷണ സംഘത്തോട് പ്രതികൾ ആവർത്തിക്കുന്നത്. താൻ ഒറ്റയ്ക്കാണ് പദ്ധതി ആസൂത്രണം ചെയ്തതെന്നാണ് പദ്മകുമാർ പറയുന്നത്.

Advertisement

Tags :
featured
Advertisement
Next Article