Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

നാടെങ്ങും ശിശുദിനാഘോഷവും റാലിയും ന‌ടത്തി

03:07 PM Nov 14, 2023 IST | ലേഖകന്‍
Advertisement

കൊല്ലം: പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവ​ഹർലാൽ നെഹറുവിന്റെ 134ാം ജന്മജയന്തിയോടനുബന്ധിച്ച് ജില്ലയിലുടനീളം ശിശുദിനാഘോഷങ്ങളും റാലിയും നടത്തി. കൊല്ലത്തിനു പുറമേ, കൊട്ടാരക്കര, പുനലൂർ തുടങ്ങി പലേടത്തും ശിശുദിനം ആഘോഷിച്ചു. വിവിധ സ്കൂളുകൾ കേന്ദ്രീകരിച്ചായിരുന്നു ആഘോഷം. കൊല്ലം ജവഹർ ബാലഭവന്റെ നേതൃത്വത്തിൽ ബാലഭവനിൽ വിവിധ മത്സരങ്ങൾ അരങ്ങേറി. വിജയികൾക്ക് ജില്ലാ കലക്റ്റർ എൻ. ദേവീദാസ് സമ്മാനങ്ങൾ വിതരണം ചെയ്തു.
ജില്ലാ ശിശുക്ഷേമ സമിതിയും ജില്ലാ ഭരണകൂടവും സംയുക്തമായി നടത്തിയ ശിശുദിനഘോഷങ്ങൾ മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ ജില്ലാ കലക്റ്റർ ദേവീദാസ് ഫ്ലാ​ഗ് ഓഫ് ചെയ്തു. സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ശിശുദാനാഘോഷങ്ങളിൽ കുട്ടികളുടെ പ്രസിഡന്റ് നാദിം ഇഹ്സാൻ അധ്യക്ഷത വഹിച്ചു. കുട്ടികളുടെ പ്രധാനമന്ത്രി എം. മഹേശ്വർ സമ്മേളനം ഉ​ദ്ഘാടനം ചെയ്തു. മന്ത്രി ചിഞ്ജു റാണി മുഖ്യ സന്ദേശം നൽകി.

Advertisement

Advertisement
Next Article