Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ക്രിസ്മസ്-പുതുവത്സര സീസൺ; കെഎസ്ആർടിസിയില്‍ അന്തർസംസ്ഥാന സർവീസുകളുടെ നിരക്കുകളില്‍ വര്‍ധന

04:11 PM Nov 29, 2024 IST | Online Desk
Advertisement

ക്രിസ്മസ്-പുതുവത്സര സീസൺ കണക്കിലെടുത്ത് അന്തർസംസ്ഥാന സർവീസുകളുടെ നിരക്ക് വർധിപ്പിച്ച് കെഎസ്ആർടിസി. ഫ്ലെക്സി നിരക്ക് സംവിധാനം അനുസരിച്ചാണ് ടിക്കറ്റ് നിരക്കുകളില്‍ വര്‍ധന ഉണ്ടായിരിക്കുന്നത്. ടിക്കറ്റ് നിരക്കില്‍ 56 ശതമാനം വരെ വർധനയുളളതായി യാത്രക്കാര്‍ പറയുന്നു. വാരാന്ത്യങ്ങളിലും തിരക്കേറിയ ഉത്സവ സീസണുകളിലും ടിക്കറ്റ് നിരക്ക് വർധിപ്പിക്കാൻ അനുവദിക്കുന്ന ഫ്ലെക്സി സംവിധാനം രണ്ട് വർഷം മുമ്പാണ് കെഎസ്ആർടിസി അവതരിപ്പിക്കുന്നത്. തിരുവനന്തപുരം-ബംഗളൂരു എസി മൾട്ടി ആക്‌സൽ സർവീസിൻ്റെ ടിക്കറ്റ് നിരക്ക് 1,360 രൂപയിൽ നിന്ന് 2,291 രൂപയായും എസി സ്ലീപ്പർ ബസുകളിലെ ടിക്കറ്റ് നിരക്ക് 1,700 രൂപയിൽ നിന്ന് 2,591 രൂപയായും ഉയർന്നിട്ടുണ്ട്. കെഎസ്ആർടിസിയുടെ എല്ലാ അന്തർസംസ്ഥാന സർവീസുകളുടെയും ടിക്കറ്റ് നിരക്കിൽ വർധനയുളളതായി യാത്രക്കാര്‍ പറയുന്നു.

Advertisement

Advertisement
Next Article