Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

യേശുക്രിസ്തുവിന്‍റെ പേരിലുള്ള സഭകൾ പ്രചരിപ്പിക്കേണ്ടത് ലവ് സ്റ്റോറികളാണ് ഹേറ്റ് സ്റ്റോറികളല്ല ; ഗീവര്‍ഗീസ് കൂറിലോസ്

03:06 PM Apr 09, 2024 IST | Online Desk
Advertisement

'ദി കേരള സ്റ്റോറി' എന്ന സിനിമ പ്രദർശനവുമായി ബന്ധപ്പെട്ട് ക്രൈസ്തവ സഭകൾ എപ്രകാരം നോക്കികാണണമെന്ന സന്ദേശവുമായി യാക്കോബായ സഭ മുൻ മെത്രാപ്പോലീത്ത ഗീവർഗീസ് കൂറിലോസ്. സ്നേഹത്തിന്‍റെ കഥകളാണ് സഭകൾ പ്രചരിപ്പിക്കേണ്ടതെന്നും വിദ്വേഷത്തിന്‍റെ കഥകളല്ലെന്നും നിരണം മുൻ ഭദ്രാസനാധിപൻ പറഞ്ഞു. ഫേസ്ബുക്ക് പേജിലാണ് ഗീവർഗീസ് കൂറിലോസിന്‍റെ പ്രതികരണം ;

Advertisement

”യേശുക്രിസ്തുവിന്‍റെ പേരിലുള്ള സഭകൾ പ്രദർശിപ്പിക്കേണ്ടതും പ്രചരിപ്പിക്കേണ്ടതും “ലവ് സ്റ്റോറി ” ( സ്നേഹത്തിന്‍റെ കഥകൾ) കളാണ്, മറിച്ച് “ഹേറ്റ് സ്റ്റോറി ” ( വിദ്വേഷത്തിന്‍റെ കഥകൾ ) കളല്ല.

ഇടുക്കി രൂപത ചിത്രം പ്രദര്‍ശിപ്പിച്ചത് വിവാദമായിരുന്നു പിന്നാലെ പിന്തുണയുമായി താമരശ്ശേരി രൂപതയും ചിത്രം പ്രദർശിപ്പിക്കുമെന്ന് വ്യക്തമാക്കിയിരുന്നു.

Advertisement
Next Article