പ്രൗഢ ഗംഭീരമായി സിറ്റി മാർത്തോമാ ഇടവക വജ്ര ജൂബിലി സമാപന സമ്മേളനം !
കുവൈറ്റ് സിറ്റി : സിറ്റി മാർത്തോമാ ഇടവകയുടെ വജ്ര ജൂബിലി സമാപന സമ്മേളനം പ്രൗഢ ഗംഭീരമായി അരങ്ങേറി. അബ്ബാസിയ ആസ്പയർ ഇന്ത്യൻ സ്കൂൾ ആഡിറ്റൊറിയത്തിൽ കഴിഞ്ഞ ദിവസം വച്ചു നടന്ന സമ്മേളനത്തിൽ ജനപ്രിയ പാര്ലിമെന്റ അംഗം ശ്രി എൻ. കെ. പ്രേമചന്ദ്രൻ മുഖ്യാഥതിഥി ആയിരുന്നു. കഴിഞ്ഞ ഒരു വർഷമായി നടന്നുവന്ന വിവിധങ്ങളായ വജ്ര ജൂബിലി ആചരണങ്ങൾക്കാണ് ഇതോടെ സമാപനം കുറിച്ചത്. ഇടവക വികാരി റവ. എ. റ്റി. സഖറിയ അധ്യക്ഷത വഹിച്ച സമാപന സമ്മേളനം അഭിവന്ദ്യ ഡോക്ടർ ഐസക് മാർ പീലക്സിനോസ് എപ്പസ്കോപ്പ ഉദ്ഘാടനം ചെയ്തു. സാമൂഹിക പ്രതിബദ്ധതയോടെ ക്രിസ്തു കാണിച്ചു തന്ന മാതൃക പിൻപറ്റി ഇനിയും മുന്നേറാൻ ഇടവകക്കു കഴിയട്ടെ എന്ന് ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം ഇടവകാംഗങ്ങളോട് ആശംസിച്ചു.
ഇന്ത്യൻ എംബസി കമ്മ്യൂണിറ്റി കാര്യ സെക്രട്ടറി ശ്രീ. ഹരിത് ഷെലത്, എൻ. ഇ. സി. കെ. സെക്രട്ടറി ശ്രീ റോയ്. കെ. യോഹന്നാൻ, റവ. സി. സി. കുരുവിള, റവ. എൻ. എം. ജെയിംസ്, ഭദ്രാസന കൗൺസിൽ അംഗം ശ്രീ വർഗീസ് മാത്യു എന്നിവർ ആശംസകൾ അറിയിച്ചു. ഒരു വർഷം നീണ്ടു നിന്ന പരിപാടികളുടെ സംക്ഷിപ്ത വിവരണം ജനറൽ കൺവീനർ ശ്രീ. ജോജോ ജോൺ അവതരിപ്പിച്ചു. വജ്ര ജൂബിലി സ്മരണികയുടെയും യുവജനസഖ്യ പ്രസിദ്ധീകരണമായ 'സഭാ വർഷം' എന്ന പുസ്തകത്തിന്റെയും പ്രകാശനവും നിർവഹിക്കപ്പെട്ടു. ഇടവക സെക്രട്ടറി ശ്രീ. ബിജോയ് ജേക്കബ് മാത്യു സ്വാഗതവും ശ്രീ. ഷിലു ജോർജ്ജ് നന്ദിയും പറഞ്ഞു. ഇടവക ഭാരവാഹികൾ യോഗ പരിപാടികൾ ഏകോപിപ്പിച്ചു.