സെക്രട്ടേറിയറ്റ് കാന്‍റിനിലെ ഇടതുജീവനക്കാരുടെ തമ്മിലടി; 8 പേർക്കെതിരെ കേസെടുത്തു
11:49 AM Aug 14, 2024 IST
|
Online Desk
Advertisement
തിരുവനന്തപുരം: സെക്രട്ടേറിയറ്റ് കാന്‍റിനിലെ ഇടതുജീവനക്കാർ തമ്മിലുണ്ടായ കയ്യേറ്റത്തിൽ 8 പേർക്കെതിരെ കേസെടുത്ത് പോലീസ്. ട്രഷറി ജീവനക്കാർക്കും കാന്‍റീൻ ജീവനക്കാർക്കുമെതിരെയാണ് കേസ്. തമ്മിത്തലുണ്ടായതിന്റെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച മാധ്യമപ്രവർത്തകരെയും ഇവർ ആക്രമിച്ചു. രണ്ട് ട്രഷറി ജീവനക്കാർക്കും ആറ് കാന്‍റീൻ ജീവനക്കാർക്കുമെതിരെയാണ് കേസെടുത്തത്. സംഘം ചേർന്ന് മർദനം, അസഭ്യം പറയൽ, തടഞ്ഞുവെയ്ക്കൽ എന്നിവയാണ് ചുമത്തിയിരിക്കുന്ന കുറ്റങ്ങൾ. കാന്‍റീനിലെ ജഗ് എടുത്ത് മേശപ്പുറത്ത് ശക്തിയായി വച്ചതുമുതലാണ് സംഭവങ്ങളുടെ തുടക്കമെന്ന് പോലീസ് പറഞ്ഞു.
Advertisement
Next Article