വണ്ടിപ്പെരിയാറില്‍ യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചിനിടെ സംഘര്‍ഷം
02:46 PM Dec 21, 2023 IST | Online Desk
Advertisement
വണ്ടിപ്പെരിയാറില്‍ യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചിനിടെ സംഘര്‍ഷം. പൊലീസ് സ്റ്റേഷനു മുന്നിലെ പ്രതിഷേധം കഴിഞ്ഞ് മടങ്ങുകയായിരുന്ന യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വഴിയില്‍ കാത്തുനിന്ന ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ആക്രമിക്കുകയായിരുന്നു. തുടര്‍ന്നാണ് സംഘര്‍ഷാവസ്ഥ രൂപപ്പെട്ടത്. ബിയര്‍ കുപ്പിയടക്കം കൈയില്‍ പിടിച്ചാണ് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ കാത്തുനിന്നത്. പലയിടത്തുനിന്നായി ആളുകള്‍ സംഘടിച്ചെത്തിയതോടെ രംഗം ശാന്തമാക്കാന്‍ പൊലീസും ഇടപെട്ടു. എന്നാല്‍ പൊലീസിനു നേരെ കല്ലെറിയുന്ന അവസ്ഥയിലേക്ക് സംഘര്‍ഷം മാറി. തുടര്‍ന്ന് പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടി.
Advertisement