കെ.എസ്.യു നിയമസഭയിലേക്ക് നടത്തിയ അവകാശപത്രിക മാര്‍ച്ചില്‍ സംഘര്‍ഷം
03:48 PM Jul 09, 2024 IST
|
Online Desk
Advertisement
തിരുവനന്തപുരം: കെ.എസ്.യു നിയമസഭയിലേക്ക് നടത്തിയ അവകാശപത്രിക മാര്‍ച്ചില്‍ സംഘര്‍ഷം. കെ.എസ്.യു പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഏറ്റുമുട്ടി. പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.
Advertisement
ജലപീരങ്കി പ്രയോഗത്തില്‍ ഒരു പ്രവര്‍ത്തകന്റെ കാലിന് പരിക്കേറ്റു. സംഘര്‍ഷത്തില്‍ കെ.എസ്.യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ അടക്കമുള്ള നേതാക്കള്‍ക്കും പരിക്കുണ്ട്.പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പൊലീസ് ലാത്തി വീശിയപ്പോഴാണ് അലോഷ്യസിന് പരിക്കേറ്റത്.
Next Article