Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

അടുത്ത ബന്ധുക്കൾ കേസിൽ കുടുങ്ങിയെന്നു തെറ്റിദ്ധരിപ്പിക്കും; പണം തട്ടുന്ന അന്തർ സംസ്ഥാന സംഘങ്ങൾ സജീവം

11:45 AM Jun 12, 2024 IST | ലേഖകന്‍
Advertisement
Advertisement

ആലുവ: അടുത്ത ബന്ധുക്കളും മറ്റും കേസിൽ കുടുങ്ങിയെന്നു തെറ്റിദ്ധരിപ്പിച്ചു പണം തട്ടുന്ന അന്തർ സംസ്ഥാന സംഘങ്ങൾ സജീവമെന്നു പൊലീസ്. കഴിഞ്ഞ ദിവസം കീഴ്മാട് എടയപ്പുറം സ്വദേശിയെ കബളിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഹിന്ദിയിൽ നന്നായി മറുപടി പറഞ്ഞതിനാൽ നടന്നില്ല. ഇതോടെ പതറിയ തട്ടിപ്പുകാരൻ സംഭാഷണം അവസാനിപ്പിച്ചു. ഫോൺ ഓഫാക്കുകയും ചെയ്തു. മുംബൈ, ഡൽഹി എന്നിവിടങ്ങളിൽ നിന്നു ഫോണിൽ ബന്ധപ്പെട്ടാണു സംഘം പണം തട്ടാൻ ശ്രമിക്കുന്നതെന്നും അവർ പറയുന്നു.

കഴിഞ ദിവസമാണ് എടയപ്പുറം സ്വദേശിയുടെ മകൾക്കു ദുബായിലാണ് ജോലി. അമ്മയുടെ ഫോണിലേക്കാണ് 12 അക്ക നമ്പറിൽ നിന്നു കോൾ എത്തിയത്. മകൾ ലഹരിക്കേസിൽ ഡൽഹി പൊലീസിന്റെ നിരീക്ഷണത്തിലാണെന്നു പറഞ്ഞതോടെ വീട്ടമ്മ ഫോൺ ഭർത്താവിനു കൈമാറി. മകൾ രക്ഷപ്പെടണമെങ്കിൽ തങ്ങൾ ആവശ്യപ്പെടുന്നതു ചെയ്യണമെന്നായിരുന്നു നിർദേശം. കാനഡയിൽ ആണു മകൾക്കു ജോലിയെന്നു പിതാവു കളവു പറഞ്ഞപ്പോൾ കനേഡിയൻ പൊലീസ് അറിയിച്ചതനുസരിച്ചാണ് ഇവിടെ അന്വേഷണം നടക്കുന്നതെന്നായി വിശദീകരണം. സംഭവം തട്ടിപ്പാണെന്നു മനസ്സിലായ പിതാവ് ഹിന്ദിയിൽ ക്ഷുഭിതനായി സംസാരിച്ചതോടെ ഫോൺ കട്ടായി. വിളിച്ചയാളുടെ പ്രൊഫൈൽ ചിത്രം പൊലീസ് വേഷത്തിലാണ്.
തട്ടിപ്പുകാർ വിളിക്കുന്നത് ഇന്റർനെറ്റ് കോളായതിനാൽ അവരെ കണ്ടെത്തുക പ്രയാസമാണെന്നു പൊലീസ് പറഞ്ഞു.

Tags :
keralanews
Advertisement
Next Article