Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

​ഗൺമാനെ ന്യായീകരിച്ചു വീണ്ടും മുഖ്യമന്ത്രി

11:53 AM Dec 18, 2023 IST | ലേഖകന്‍
Advertisement

കൊട്ടാരക്കര: തനിക്കു സുരക്ഷ ഒരുക്കാൻ നിയോ​ഗിക്കപ്പെട്ട സുരക്ഷാ ഉദ്യോ​ഗസ്ഥരുടെ ഭാ​ഗത്ത് വീഴ്ച ഉണ്ടായതായി കരുതുന്നില്ലെന്ന് മുഖ്യമന്ത്രി പിണായി വിജയൻ. ​തന്റെ ​ഗൺമാൻ ഏതെങ്കിലും തരത്തിലുള്ള തെറ്റ് ചെയ്തതായി കാണുന്നില്ല. തനിക്കു വേണ്ടി സുരക്ഷ ഒരുക്കുക മാത്രമാണ് അദ്ദേഹം ചെയ്തത്. അതുകൊണ്ട് അദ്ദേഹത്തെ പഴിക്കേണ്ട കാര്യമില്ലെന്നും മുഖ്യമന്ത്രി പത്തനാപുരത്ത് മാധ്യമങ്ങളോടു പറഞ്ഞു.
അതേ സമയം, ലോക്കൽ പോലീസ് പിടിച്ചു മാറ്റിയ യൂത്ത് കോൺ​ഗ്രസ് നോക്കളെ മുഖ്യമന്ത്രിയുടെ ​ഗൺമാൻ അനിൽ ലാത്തി വച്ച് ക്രൂരമായി മർദിച്ച സംഭവത്തിനെതിരേ പൊലീസ് ഉദ്യോ​ഗസ്ഥർ പോലും രം​ഗത്തു വന്നിരിക്കയാണ്. ​ഗൺമാൻ കാണിച്ചത് അധികാര ദുർവിനിയോ​ഗവും ക്രമാസമാധാന പാലനത്തിലുള്ള കടന്നു കയറ്റുമാണെന്നും വിമർശനം ഉയർന്നിരുന്നു. സമാധാനപരമായി പ്രതിഷേധിച്ചവരെ ക്രൂരമായി തല്ലിച്ചതച്ചതിനെതിരേ ഇടതുമുന്നണിയിലും അഭിപ്രായ ഭിന്നതയുണ്ട്.

Advertisement

Advertisement
Next Article