കരുനാഗപ്പള്ളിയിൽ കറുത്ത ബലൂൺ പറപ്പിച്ചു പ്രതിഷേധം
കൊല്ലം: നവകേരള സദസിന്റെ പേരിൽ നടക്കുന്ന നരനായാട്ടിനെതിരേ പ്രതിഷേധിച്ച യൂത്ത്കോൺഗ്രസ് പ്രവർത്തകരെ പൊലീസ് അകാരണമായി മണിക്കൂറുകളോളം കരുതൽ തടങ്കലിൽ വെച്ചു. കരുനാഗപ്പള്ളി, ഓച്ചിറ ബ്ലോക്കുകളിൽ പെട്ട പ്രവർത്തകരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇതിൽ പ്രതിഷേധിച്ചു കരുനാഗപ്പള്ളി കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റിയുടെ നേതിർത്വത്തുൽ നഗരത്തിൽ കറുത്ത ബലൂൺ പറത്തി പ്രതിഷേധ പ്രകടനം നടത്തി. കറുത്ത ബാനറും ഉയർത്തി. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് അഡ്വ:കെ എ ജവാദിന്റെ നേതൃത്വത്തിലാണ് പ്രകടനം നടത്തിയത്.
നവകേരള സദസിന്റെ പേരിൽ നിരപരാധികളെ കരുതൽ തടങ്കലിൽ വെച്ച നടപടി മുഖ്യമന്ത്രിയുടെ അന്തസ്സിന് ചേർന്നതല്ലെന്നു പ്രതിഷേധ സമ്മേളനം ഉദ്ഘാടനം ചെയ്ത യൂ ഡി എഫ് ജില്ലാ ചെയർമാൻ കെ സി രാജൻ പറഞ്ഞു.
ടൗൺ ക്ലബ്ബിന്റെ മുൻപ്പിൽ ജാഥ തടഞ്ഞ പോലീസ് പ്രവർത്തകരെ അറസ്റ്റ് ചെയ്തു ഓച്ചിറ പോലീസ് സ്റ്റേഷനിലേക്കാണ്കൊണ്ട് പോയത്. നവകേരള സദസ് കഴിഞ്ഞു മുഖ്യമന്ത്രി മടങ്ങിയതിനു ശേഷമാണു നേതാക്കളെയും പ്രവർത്തകാരെയും വിട്ടയച്ചത്. പ്രതിഷേധത്തിന് ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റ് സെവന്തി കുമാരി, കെ എസ് പുരം സുധീർ, യൂത്ത് കോൺഗ്രസ് നേതാക്കളായ അലി മണ്ണെൽ, നൗഫൽ മാരിയത്തു ടീച്ചർ, താഹ, സി ഓ കണ്ണൻ എന്നിവർ നേതൃത്വം നൽകി