Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

സിഎംആർഎൽ മാസപ്പടി കേസ്; 185 കോടിയുടെ അഴിമതിയെന്ന്, എസ്എഫ്ഐഒ

06:32 PM Jan 11, 2025 IST | Online Desk
Advertisement

ന്യൂഡൽഹി: സിഎംആർഎൽ മാസപ്പടി കേസിൽ നടന്നത് 185 കോടിയുടെ അഴിമതിയെന്ന് കേന്ദ്രസർക്കാർ. എസ്എഫ്ഐഒ അന്വേഷണത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. ഡൽഹി ഹൈക്കോടതിയിൽ കേന്ദ്ര സർക്കാരും ആദായ നികുതി വകുപ്പും ഇതുസംബന്ധിച്ച് സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. അഴിമതി രാജ്യത്തിൻ്റെ സാമ്പത്തിക ഭദ്രതയ്ക്ക് ഭീഷണിയാണ്. ബോർഡ് ഉത്തരവ് വന്നതുകൊണ്ട് മറ്റ് നടപടികൾ പാടില്ലെന്ന വാദം നിലനിൽക്കില്ല. ആദായ നികുതി സെറ്റിൽമെന്റ് ബോർഡ് ഉത്തരവിന് മേൽ മറ്റ് അന്വേഷണം പാടില്ലെന്ന വാദവും നിലനിൽക്കില്ല. നിയമം അനുസരിച്ച് തുടർ നടപടികൾ സ്വീകരിക്കുമെന്നും ആദായ നികുതി വകുപ്പ് വ്യക്തമാക്കി. സിഎംആർഎൽ ചെലവുകൾ പെരുപ്പിച്ചുകാട്ടി അഴിമതിപ്പണം കണക്കിൽപ്പെടുത്തി. ചരക്കുനീക്കത്തിനും മാലിന്യ നിർമാർജനത്തിനും കോടികൾ ചെലവിട്ടെന്ന വ്യാജ ബില്ല് നിർമിച്ചുവെന്നും ആദായനികുതി വകുപ്പ് പറയുന്നു.

Advertisement

കോർപ്പറേറ്റ് സ്ഥാപനത്തെ ഉപയോഗിച്ച് നടത്തിയ സങ്കൽപ്പത്തിനും അപ്പുറമുള്ള അഴിമതിയാണ് ഇത്. പല രാഷ്ട്രീയ പാർട്ടികൾക്കും നേതാക്കൾക്കും അനധികൃതമായി പണം നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.സംസ്ഥാനസർക്കാരിൻ്റെ ഉടമസ്ഥതയിലുള്ള കെഎസ്ഐഡിസിക്ക് സിഎംആർഎല്ലിൽ ഓഹരി പങ്കാളിത്തമുണ്ട്. ഇങ്ങനെയൊരു സ്ഥാപനത്തിൽ ഇത്തരത്തിൽ ഒരു വിവാദമുണ്ടാകുമ്പോൾ അതിൽ പൊതുതാത്പര്യം ഉണ്ടാകുമെന്നും കേന്ദ്രം വ്യക്തമാക്കി.

Tags :
featuredkerala
Advertisement
Next Article