ഗൺമാനടക്കം മൂക്കുകയർ,
വാഹനം നിർത്തി ഇറങ്ങിവന്ന് മർദിക്കരുത്
കൊല്ലം: മുഖ്യമന്ത്രിയുടെ നവ കേരള സദസിലടക്കം അദ്ദേഹത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് കർശന മാർഗ നിർദേശവുമായി പൊലീസ്. മുഖ്യമന്ത്രിക്കെതിരേ വരുന്ന പ്രതിഷേധക്കാരെ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വാഹനം നിര്‍ത്തി അടിക്കരുതെന്നാണു നിര്‍ദേശം
റോഡിലെ സുരക്ഷ ലോക്കല്‍ പൊലീസ് ആണു ഉറപ്പാക്കേണ്ടത്. വാഹനത്തിൽ വരുന്ന സുരക്ഷാ ഉദ്യോഗസ്ഥർ മുഖ്യമന്ത്രിയെ മാത്രം ശ്രദ്ധിച്ചാൽ മതി. അസാധാരണ ഘട്ടത്തില്‍ മാത്രം മന്ത്രിമാരുടെ സുരക്ഷാ ഉദ്യോഗസ്ഥർ ഇടപെട്ടാൽ മതി മതിയെന്നും നിര്‍ദേശം
മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കെതിരെ രൂക്ഷമായ വിമര്‍ശനം ഉയര്‍ന്ന പശ്ചാത്തലത്തിലാണു തീരുമാനം. മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽ കഴിഞ്ഞ ദിവസം ആലപ്പുഴയിൽ രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വടി ഉപയോഗിച്ചു മർദിച്ചത് വലിയ വിവാദം സൃഷ്ടിച്ചിരുന്നു. ഇതിനെതിരേ പൊലീസ് ഓഫീസർമാരുടെ ഭാഗത്തു നിന്നു പോലും വലിയ എതിർപ്പുണ്ടായി. ലോക്കൽ പൊലീസ് കസ്റ്റഡിയിലെടുത്തവരെയാണ് ഗൺമാൻ നേരിട്ടിറങ്ങി ആക്രമണം അഴിച്ചു വിട്ടത്. ഇന്നു കോൺഗ്രസ് പ്രവർത്തകർ സംസ്ഥാന വ്യാപകമായി നടത്തുന്ന പൊലീസ് സ്റ്റേഷൻ മാർച്ചിന്റെ പ്രധാന കാരണങ്ങളിലൊന്ന് ഗൺമാന്റെ പരാക്രമമാണ്.