For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

മറിയക്കുട്ടിയിട്ട മാനനഷ്ടത്തിനു നടുവിലൂടെ മുഖ്യമന്ത്രിയുടെ ആഡംബര യാത്ര, മോട്ടോർ നിയമങ്ങളും കാറ്റിൽ പറത്തി

07:02 AM Nov 18, 2023 IST | ലേഖകന്‍
മറിയക്കുട്ടിയിട്ട മാനനഷ്ടത്തിനു നടുവിലൂടെ മുഖ്യമന്ത്രിയുടെ ആഡംബര യാത്ര  മോട്ടോർ നിയമങ്ങളും കാറ്റിൽ പറത്തി
Advertisement

കാസർകോട്: മറിയക്കുട്ടി നൽകിയ മാനനഷ്ടക്കേസിന്റെ കൊടിയും പിടിച്ച് മുഖ്യമന്ത്രിയുടെയും മന്ത്രിമാരു‌ടെയും ആഡംബര യാത്രയ്ക്ക് ഇന്നു തു‌ടക്കം. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും സഞ്ചരിക്കാനുള്ള ബസ് കേരളത്തിലെത്തിച്ചു. ഇന്ന് പുലർച്ചെ കാസർകോട് എത്തിച്ച ബസ്,എആർ ക്യാംപിലേക്ക് മാറ്റി.
സാമൂഹ്യ ക്ഷേമ പെൻഷനുകൾ ഔദാര്യമല്ലെന്നും തങ്ങളുടെ അവകാശമാണെന്നും കാണിച്ച് മറിയക്കുട്ടി കേരള ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജി പേടിച്ച് പെൻഷൻ വിതരണത്തിന് ഉത്തരവിറക്കിയാണ് ഇന്നു മുഖ്യമന്ത്രിയും കൂട്ടരും റോഡ് ഷോ നടത്തുന്നത്. മാവേലി സ്റ്റോറുകളും സപ്ലൈ കോയും മുഖേന നൽകുന്ന അവശ്യ ഭക്ഷ്യവസ്തുക്കളുടെയെല്ലാം സബ്സിഡി പിൻവലിച്ച് വിലക്കയറ്റത്തിന്റെ വറചട്ടിയിൽ ജനങ്ങൾ ഞെരിപിരി കൊള്ളുമ്പോഴാണ് 1.08 കോ‌ടി രൂപ വിലയുള്ള ബൻസ് എസി ബസിൽ മന്ത്രിപ്പട വരുന്നത്.
അതേസമയം, നവകേരള സദസിൽ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും യാത്ര ചെയ്യാനായുള്ള ആ‍ഡംബര ബസ്സിനായി മോട്ടോർ വാഹന നിയമത്തിൽ ഇളവുകൾ വരുത്തികൊണ്ട് സർക്കാർ വിജ്ഞാപനം ഇറക്കി. ബസ്സിനായി പ്രത്യേക ഇളവുകൾ വരുത്തികൊണ്ട് കോൺട്രാക്ട് ക്യാരേജ് ബസുകൾക്കായുള്ള നിയമത്തിൽ ഭേദഗതി വരുത്തിയാണ് സർക്കാർ ഉത്തരവിറക്കിയത്. നവകേരള ബസ്സിനുള്ള ആഡംബര ബസ്സിൻറെ മുൻനിരയിലെ സീറ്റിന് 180 ഡിഗ്രി കറങ്ങാനുള്ള അനുമതിയും വിജ്ഞാപനത്തിൽ നൽകിയിട്ടുണ്ട്. ഈ ബസ്സിനുവേണ്ടി മാത്രമായി കോൺട്രാക്ട് ക്യാരേജ് വാഹനങ്ങൾക്ക് നൽകിയിരിക്കുന്ന കളർ കോഡിനും ഇളവ് വരുത്തിയിട്ടുണ്ട്.

Advertisement

ഇതിനുപുറമെ വാഹനം നിർത്തുമ്പോൾ പുറത്തുനിന്നും വൈദ്യുതി ജനറേറ്റർ വഴിയോ ഇൻവെട്ടർ വഴിയോ വൈദ്യുതി നൽകാനും അനുമതിയുണ്ട്. നവകേരള സദസ്സിനുവേണ്ടിയിറക്കിയ ആഡംബര ബസ്സിന് മാത്രമായിരിക്കും ഇളവുകൾ ബാധകമായിരിക്കുക. കെഎസ്ആർടി.സി എംഡിയുടെ ശുപാർശയിലാണ് സർക്കാർ വിജ്ഞാപനമിറക്കിയത്. കോൺട്രാക്ട് ക്യാരേജ് വാഹനങ്ങൾക്ക് വെള്ള നിറം വേണമെന്നാണ് സർക്കാർ ഉത്തരവ്. എന്നാൽ, ഇതിലും നവകേരള ബസിന് ഇളവ് നൽകിയിട്ടുണ്ട്. ചോക്ലേറ്റ് ബ്രൗൺ നിറമാണ് ബസ്സിന് നൽകിയിരിക്കുന്നത്. വിവിഐപികൾക്കുള്ള ബസ്സിനും ടൂറിസം ആവശ്യത്തിനുമാണ് ഇളവെന്നാണ് ഉത്തരവിൽ പറയുന്നത്. 12 മീറ്റർ വാഹനത്തിനാണ് ഇളവ്. സർക്കാർ ആവശ്യപ്പെടുമ്പോൾ വാഹനം വിൽക്കണമെന്നും സർക്കാർ വിജ്ഞാപനത്തിലുണ്ട്. കളർകോഡിൻറെയും മറ്റു മോഡിഫിക്കേഷൻറെയും പേരിൽ കേരളത്തിലെ ടൂറിസ്റ്റ് ബസ്സുകൾക്കെതിരെ നേരത്തെ കർശന നടപടിയെടുത്ത ഗതാഗത വകുപ്പാണിപ്പോൾ സർക്കാരിൻറെ നവകേരള സദസ്സിനായുള്ള ആഢംബര ബസ്സിനുവേണ്ടി പ്രത്യേക ഇളവ് നൽകിയിരിക്കുന്നത്.

അതിനിടെ, ഒരു കുട്ടി ഉന്നയിച്ച സുരക്ഷാ വെല്ലുവിളിയുടെ പേര് പറഞ്ഞ് മുഖ്യമന്ത്രിയുടെ വഴി മുഴുവൻ പൊലീസിനെ കൊണ്ട് നിറച്ചു കഴിഞ്ഞു. മൂവായിരത്തോളം പൊലീസ് ഉദ്യോ​ഗസ്ഥരാണ് മുഖ്യമന്ത്രിയുടെ സുരക്ഷ ഒരുക്കുന്നത്. മഞ്ചേശ്വം മണ്ഡലത്തിലെ പൈവളിഗയിൽ ഉച്ചയ്ക്ക് മൂന്നരയ്ക്കാണ് ജനസദസിൻറെ ഉദ്ഘാടനം.

Tags :
Author Image

ലേഖകന്‍

View all posts

Advertisement

.