നിയമ യുദ്ധങ്ങളുടെയും സമര പോരാട്ടങ്ങളുടെയും വിജയഗാഥ; ഓൺലൈൻ സ്ഥലം മാറ്റം നടപ്പാകുമ്പോൾ
കൊച്ചി: നിയമ പോരാട്ടങ്ങൾക്ക് ഒടുവിൽ സഹകരണ വകുപ്പിൽഓൺലൈൻ സ്ഥലം മാറ്റം നടപ്പാകുമ്പോൾ ജീവനക്കാരുടെ ആത്മാഭിമാനം ഉയർത്തുന്ന നടപടിയിലേക്ക് നയിച്ചത് സഹകരണ വകുപ്പ് ഓഡിറ്റേഴ്സ് ആൻഡ് ഇൻസ്പെക്ടർസ് അസോസിയേഷൻ ഇടപെടലുകളാണ്.ഇതിന് മുന്നോടിയായി പൊതു സ്ഥലംമാറ്റത്തിന് അപേക്ഷ ക്ഷണിച്ചുകൊണ്ട്സഹകരണ സംഘം രജിസ്ട്രാർഉത്തരവിറക്കി.
സ്പാർക്കിൽനൽകിയിട്ടുള്ള വിവരങ്ങളുടെയുംഅപേക്ഷ ഫോറത്തിൽരേഖപ്പെടുത്തുന്ന വിരങ്ങളുടെയുംഅടിസ്ഥാനത്തിലായിരിക്കും സ്ഥലംമാറ്റം നടത്തുകയെന്ന ഉത്തരവിൽവ്യക്തമാക്കിയിട്ടുണ്ട്. അതിനാൽഇതിൽ രണ്ടിലും നൽകിയിട്ടുള്ളവിവരങ്ങൾ കൃത്യമാണെന്ന്അപേക്ഷകരായ ജീവനക്കാരുംഡിഡിഒമാരും ഉറപ്പുവരുത്തണമെന്നുംനിർദ്ദേശിച്ചിട്ടുണ്ട്. ഒമ്പത് പൊതുമാനദണ്ഡങ്ങളാണ്പൊതുസ്ഥലം മാറ്റത്തിനായിനിശ്ചയിച്ചിട്ടുള്ളത്.
സ്പാർക്കിലെ ഡാറ്റപൂർണമായും അപ്ഡേറ്റ് ത്ലോക്ക് ചെയ്തിട്ടുള്ള ജീവനക്കാരെമാത്രമേ ഓൺലൈൻ മുഖേനയുള്ളസ്ഥലമാറ്റത്തിന് പരിഗണിക്കുകയുള്ളൂ.ലോക്ക് ചെയ്യാത്ത ജീവനക്കാർക്ക്അപേക്ഷിക്കാൻ കഴിയില്ല. പൊതുസ്ഥലം മാറ്റത്തിന് സഹകരണവകുപ്പിലെ സേവനം മാത്രമേപരിഗണിക്കുകയുള്ളൂ. ഡെപ്യൂട്ടേഷൻസേവനം പരിഗണിക്കില്ല.അനധികൃതമായി ജോലിക്ക്ഹാജരാകാത്തവർ, അച്ചടക്കതനടപടികൾ നേരിടുന്നവർ, ശൂന്യവേതനഅവധിയിലുള്ളവർ എന്നിവരെയുംപൊതുസ്ഥലം മാറ്റത്തിന്പരിഗണിക്കില്ല. അത്തരത്തിലുള്ള ജീവനക്കാരെ ഡിഡിഓമാർ സ്പാർക്കിൽ പ്രത്യേകം മാർക്ക് ചെയ്യണമെന്നും നിർദ്ദേശമുണ്ട്. ഹോം സ്റ്റേഷനിൽനിന്ന് അവസാനംസ്ഥലം മാറിയതിന് ശേഷംഒരുവർഷത്തെ ഔട് സ്റ്റേഷൻസർവീസ് പൂർത്തിയാക്കിയവർക്ക്മാത്രമേ ഓൺലൈനിൽഅപേക്ഷിക്കാൻ കഴിയൂ.അനുകമ്പാർഹമായ കാരണങ്ങളാൽസ്ഥലം മാറ്റത്തിന് അപേക്ഷിക്കുന്നവർഅപേക്ഷയ്ക്കൊപ്പം അതിനുള്ളരേഖകൾ കൂടി ഡി.ഡി.ഒയയ്ക്ക്സമർപ്പിക്കണം.
കരട് സ്ഥലം മാറ്റപ്പട്ടികപ്രസിദ്ധീകരിക്കുന്നത് വരെപൊതുസ്ഥലം മാറ്റവുമായി ബന്ധപ്പെട്ട്സർക്കാർ പുറപ്പെടുവിക്കുന്നഉത്തരവുകൾ 2023 വർഷത്തെ സ്ഥലംമാറ്റത്തിന് ബാധകമായിരിക്കുമെന്നുംരജിസ്ട്രാർ വ്യക്തമാക്കിയിട്ടുണ്ട്.സഹകരണ വകുപ്പിന്റെ വെബ്സൈറ്റിലായിരിക്കും കരട് പട്ടിക പ്രസിദ്ധീകരിക്കുക. 2022 ഏപ്രിൽ മുതൽ ഓൺലൈൻസ്ഥലം മാറ്റംനടപ്പാക്കുമെന്നായിരുന്നുസഹകരണ മന്ത്രി വി.എൻ.വാസവൻനേരത്തെ അറിയിച്ചിരുന്നത്. എന്നാൽ,ഇത് നടക്കാത്തതിനെ തുടർന്ന്സഹകരണ വകുപ്പ് ഓഡിറ്റേഴ്സ്ആൻഡ് ഇൻസ്പെക്ടേഴ്സ്അസോസിയേഷൻ ജനറൽ സെക്രട്ടറിപി.കെ.ജയകൃഷ്ണൻഅഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെസമീപിച്ചു. ഓൺലൈൻ സ്ഥലം മാറ്റംനടപ്പാക്കമെന്ന് രണ്ടുതവണട്രിബ്യൂണൽ സഹകരണ വകുപ്പിന്നിർദ്ദേശം നൽകി ഉത്തരവിടുകയുംചെയ്തു. ഇതിന് ശേഷവും ട്രിബ്യൂണൽഉത്തരവ് ലംഘിച്ച് സ്ഥലം മാറ്റംനടത്തിയതോടെ, ആ ഉത്തരവ് റദ്ദാക്കിട്രിബ്യൂണൽ ഓൺലൈൻ അല്ലാത്തസ്ഥലമാറ്റ നടപടികൾ വിലക്കി. രണ്ടുമാസത്തിനുള്ളിൽ ഓൺലൈൻരീതിയിൽ പൊതു സ്ഥലം മാറ്റത്തിനുള്ളനടപടി സ്വീകരിക്കാനും നിർദ്ദേശംനൽകി. ഇതിന്റെ അടിസ്ഥാനത്തിലാണ്ഇപ്പോൾ സഹകരണ സംഘംരജിസ്ട്രാർ ഉത്തരവിറക്കിയിട്ടുള്ളത്. നടപടി സഹകരണ വകുപ്പിലെ ജീവനക്കാരുടെ ആത്മാഭിമാനം ഉയർത്തുമെന്ന് സംസ്ഥാന പ്രസിഡന്റ് പി കെ ജയകൃഷ്ണൻ, ജനറൽ സെക്രട്ടറി കെ വി ജയേഷ്, ട്രഷറർ പ്രിയേഷ് സി പി എന്നിവർ അറിയിച്ചു.