Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

പഞ്ചനക്ഷത്ര ഹോട്ടലില്‍ കൊക്കെയ്ന്‍ പാര്‍ട്ടി: ബിജെപി നേതാവിന്റെ മകന്‍ പിടിയില്‍

വൈദ്യ പരിശോധനയില്‍ വിവേകാനന്ദന്‍ മയക്കുമരുന്ന് ഉപയോഗിച്ചതിന് തെളിവ്
10:38 AM Feb 27, 2024 IST | Online Desk
Advertisement

ഹൈദരാബാദ്: പഞ്ചനക്ഷത്ര ഹോട്ടലില്‍ നടന്ന പാര്‍ട്ടിയില്‍ കൊക്കെയ്ന്‍ ഉപയോഗിച്ചെന്ന കേസില്‍ ബിജെപി നേതാവിന്റെ മകന്‍ അടക്കം പത്തു പേരെ അറസ്റ്റ് ചെയ്‌ത് ഹൈദരാബാദ് പൊലീസ്. ബിജെപി നേതാവ് ജി യോഗാനന്ദിന്റെ മകനും ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രി കെ റോസയ്യയുടെ ചെറുമകനുമായ ഗജ്ജല വിവേകാനന്ദിനെയാണ് പിടികൂടിയത്.

Advertisement

ഗച്ചിബൗളിയിലെ റാഡിസണ്‍ ബ്ലൂ ഹോട്ടലിലെ മുറിയില്‍ നടത്തിയ പാര്‍ട്ടിക്കിടെയാണ് സംഘം കൊക്കെയ്ന്‍ ഉപയോഗിച്ചതെന്ന് പൊലീസ് പറഞ്ഞു. സയിദ് അബ്ബാസ് അലി ജെഫ്രി, നിര്‍ഭയ്, കേദാര്‍ തുടങ്ങിയവരാണ് കേസില്‍ ഉൾപ്പെ‌ട്ടിട്ടുള്ള മറ്റുള്ളവര്‍. പൊലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നാണ് ഹോട്ടലില്‍ റെയ്ഡ് നടത്തിയത്. പരിശോധനയില്‍ മൂന്നു ഗ്രാം കൊക്കെയ്ന്‍, ഉപയോഗിക്കുന്ന വസ്തുക്കള്‍, മൂന്നു സെല്‍ഫോണുകള്‍ എന്നിവ പിടിച്ചെടുത്തിട്ടുണ്ട്. വൈദ്യ പരിശോധനയില്‍ വിവേകാനന്ദ് മയക്കുമരുന്ന് ഉപയോഗിച്ചതായി തെളിഞ്ഞിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. കേസില്‍ വിശദമായ അന്വേഷണം തുടരുകയാണെന്നും മയക്കുമരുന്ന് കടത്തുകാരെ പിടികൂടാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമായി നടക്കുന്നുണ്ടെന്നും പൊലീസ് മാധ്യമങ്ങളോട് പറഞ്ഞു.

Tags :
featuredkeralaPolitics
Advertisement
Next Article