For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

മരട് കൊട്ടാരം ഭഗവതി ക്ഷേത്രത്തിലെ വെടിക്കെട്ടിന് കളക്ടര്‍ അനുമതി നിരസിച്ചു

08:37 PM Feb 15, 2024 IST | Online Desk
മരട് കൊട്ടാരം ഭഗവതി ക്ഷേത്രത്തിലെ വെടിക്കെട്ടിന് കളക്ടര്‍ അനുമതി നിരസിച്ചു
Advertisement

കൊച്ചി: മരട് കൊട്ടാരം ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ഫെബ്രുവരി 21, 22 തിയതികളില്‍ നടത്താനിരുന്ന വെടിക്കെട്ടിന് ജില്ല കലക്ടര്‍ അനുമതി നിരസിച്ചു. പൊതുജനസുരക്ഷ കണക്കിലെടുത്തും മുന്‍കാല അപകടങ്ങളുടെ സാഹചര്യത്തിലും കണയന്നൂര്‍ തഹസില്‍ദാര്‍, ജില്ല ഫയര്‍ ഓഫിസര്‍, കൊച്ചി സിറ്റി പൊലീസ് കമീഷണര്‍ എന്നിവര്‍ റിപ്പോര്‍ട്ട് നല്‍കിയതിന്‍ അടിസ്ഥാനത്തിലുമാണ് തീരുമാനമെന്ന് കലക്ടര്‍ അറിയിച്ചു.

Advertisement

ലൈസന്‍സ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കൊട്ടാരം ഭഗവതി ദേവസ്വം സെക്രട്ടറി അപേക്ഷ നല്‍കിയിരുന്നു. തൃപ്പൂണിത്തുറ വെടിക്കെട്ട് അപകടത്തിന്റെ പശ്ചാത്തലത്തില്‍ അപേക്ഷയില്‍ വിശദമായ അന്വേഷണത്തിന് ശേഷമാണ് അനുമതി നിരസിച്ച് ഉത്തരവിറക്കിയത്.

ക്ഷേത്ര ഗ്രൗണ്ടിന്റെ കിഴക്കുവശം റോഡും, റോഡിന്റെ കിഴക്ക് വശത്ത് ഇരുനില വ്യാപാരസ്ഥാപനങ്ങളും വീടുകളും ഉണ്ട്. ഗ്രൗണ്ടിന്റെ തെക്കുവശം മാങ്കായില്‍ സ്‌കൂളും ഐ.ടി.ഐയുടെ പുതിയ കെട്ടിടവും ഉണ്ട്. ഗ്രൗണ്ടില്‍ നിയമങ്ങള്‍ പാലിച്ചുകൊണ്ട് വെടിക്കെട്ട് നടത്തുന്നതിനുള്ള സൗകര്യമില്ല. ഗ്രൗണ്ടിനോട് ചേര്‍ന്ന് താമസ കെട്ടിടങ്ങളും മറ്റു വ്യാപാരസ്ഥാപനങ്ങളും സ്ഥിതി ചെയ്യുന്നുണ്ട്.

പൊതുജനങ്ങള്‍ക്ക് സൗകര്യപ്രദമായി വെടിക്കെട്ട് വീക്ഷിക്കുന്നതിനുള്ള സ്ഥലം പ്രധാനമായും റോഡും ക്ഷേത്രപരിസരവും സ്‌കൂള്‍ പരിസരവുമാണ്. ഇവയ്ക്ക് 50-60 മീറ്റര്‍ അകലമേ കാണുന്നുള്ളൂ. ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് അപേക്ഷയില്‍ ആവശ്യപ്പെട്ട തരത്തിലുള്ള വെടിക്കെട്ട് ഒഴിവാക്കേണ്ടതാണെന്ന തീരുമാനത്തിലെത്തിയതെന്ന് കലക്ടര്‍ വ്യക്തമാക്കി.

Author Image

Online Desk

View all posts

Advertisement

.