എഡിഎം നവീന്‍ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങിലേയ്ക്ക് പി പി ദിവ്യയെ ക്ഷണിച്ചിട്ടില്ലെന്ന് ആവര്‍ത്തിച്ച് കളക്ടര്‍
കണ്ണൂര്‍: ജീവനൊടുക്കിയ എ.ഡി.എം നവീന്‍ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങിലേക്ക് മുന്‍ ജില്ല പ്രസിഡന്റ് പി.പി. ദിവ്യയെ ക്ഷണിച്ചിട്ടില്ലെന്ന് ആവര്‍ത്തിച്ച് ജില്ല കലക്ടര്‍ അരുണ്‍ കെ. വിജയന്‍. യാത്രയയപ്പ് ദിവസം ദിവ്യയുടെ ഫോണ്‍ കോള്‍ വന്നിട്ടുണ്ട്. എന്നാല്‍ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടില്ല. ചടങ്ങിന് ശേഷം ദിവ്യയുമായി ഫോണില്‍ ബന്ധപ്പെട്ടിട്ടില്ല. കോള്‍ റെക്കോര്‍ഡ് അടക്കം വിവരങ്ങള്‍ അന്വേഷണ സംഘത്തിന് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
എ.ഡി.എം നവീന്‍ ബാബുവുമായി തനിക്ക് അടുത്ത ബന്ധമുണ്ടായിരുന്നെന്നും അദ്ദേഹത്തിന്റെ അവധി സംബന്ധിച്ച് പ്രശ്‌നങ്ങളുണ്ടായിരുന്നില്ലെന്നും കലക്ടര്‍ വ്യക്തമാക്കി. താന്‍ സ്ഥലം മാറ്റത്തിന് അപേക്ഷ നല്‍കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.കലക്ടറുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു. ശേഷം, കലക്ടര്‍ മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ചിരുന്നു.