For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

ആംബുലൻസിൽ പൂരപ്പറമ്പിലെത്തിയ സംഭവത്തിൽ സുരേഷ് ​ഗോപിക്കെതിരെ പരാതി

11:17 AM Sep 27, 2024 IST | Online Desk
ആംബുലൻസിൽ പൂരപ്പറമ്പിലെത്തിയ സംഭവത്തിൽ സുരേഷ് ​ഗോപിക്കെതിരെ പരാതി
Advertisement

തൃശൂർ: പൂരം കലക്കൽ വിവാദം ശക്തമാകുന്നതിനിടെ പൂരപ്പറമ്പിൽ ആംബുലൻസിലെത്തിയതിന് സുരേഷ് ​ഗോപിക്കെതിരെ പരാതി. സേവാഭാരതിയുടെ ആംബുലസിൽ സുരേഷ് ​ഗോപി എത്തുന്നതിന്റെ ദൃശ്യങ്ങൾ‌ പുറത്തുവന്നതിന് പിന്നാലെ അനാവശ്യ കാര്യങ്ങൾക്ക് ആംബുലൻസ് ഉപയോ​ഗിച്ചുവെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകനായ കെ സന്തോഷ് കുമാറാണ് പരാതി നൽകിയിരിക്കുന്നത്.

Advertisement

മറ്റ് വാഹനങ്ങൾക്ക് പ്രവേശനമില്ലാത്ത സ്ഥലത്താണ് ആംബുലൻസിൽ സുരേഷ് ​ഗോപിയെത്തിയത്. ഇതിന് പിന്നിലെ ​ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്നാവശ്യപ്പെട്ട് എൽഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന വി എസ് സുനിൽ കുമാർ രം​ഗത്തെത്തിയിരുന്നു.
ആർഎസ്എസ് ബന്ധമുള്ള വരാഹി ഏജൻസിയുടെ കോർഡിനേറ്റർ അഭിജിത് നായരാണ് സുരേഷ് ഗോപിയെ പൂരപ്പറമ്പിലെത്തിച്ചത്‌. പൂരപ്പറമ്പിലെ ഇടപെടൽ ആസൂത്രണം ചെയ്തത് വരാഹി അനലറ്റിക്സാണെന്നാണ് ഉയരുന്ന ആരോപണം.വരാഹിക്ക് വേണ്ടിയാണ് ആർഎസ്എസ് നേതാവ് ജയകുമാർ എം ആർ അജിത് കുമാറിനെ കണ്ടതെന്നും ആരോപണമുണ്ട്.

Tags :
Author Image

Online Desk

View all posts

Advertisement

.