ഹാദിയയെ കാണാനില്ലെന്ന് പരാതി ; അച്ഛന്റെ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി ഇന്ന് കോടതിയില്‍
12:10 PM Dec 12, 2023 IST
|
Online Desk
Advertisement
മലപ്പുറം: ഡോ. അഖില എന്ന ഹാദിയയെ കാണാനില്ലെന്നും മലപ്പുറം സ്വദേശിയായ സൈനബയടക്കമുള്ളവര്‍ മകളെ തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്നും ചൂണ്ടിക്കാട്ടി ഹാദിയയുടെ അച്ഛന്‍ അശോകന്‍ നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.
ഏതാനും ആഴ്ചകളായ മകളുടെ ഫോണ്‍ സ്വിച്ച് ഓഫ് ആണെന്നും മലപ്പുറത്തെ ക്ലിനിക് പൂട്ടിയ നിലയിലാണെന്നും ഹര്‍ജിയില്‍ പറയുന്നു.ജസ്റ്റിസ് അനു ശിവരാമന്‍ ഉള്‍പ്പെടുന്ന ഡിവിഷന്‍ ബഞ്ചാണ് ഹര്‍ജി പരിഗണിക്കുക.തമിഴ്നാട്ടില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിനി ആയിരിക്കെ ഇല്സാം മതം സ്വീകരിക്കുകയും മലപ്പുറം സ്വദേശി ഷെഫിന്‍ ജഹാനെ വിവാഹം ചെയ്തതിലൂടെയുമാണ് ഹാദിയ വിഷയം നിയപ്രശ്നത്തിലേക്ക് നീണ്ടത്.പിന്നീട് സുപ്രീം കോടതിയാണ് ഇരുവരുടെയും വിവാഹം ശരിവെച്ചത്.
Advertisement
Next Article