For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

സമഗ്ര കാൻസർ നിയന്ത്രണ പദ്ധതി ഉദ്ഘാടനം ചെയ്തു

09:06 PM Sep 03, 2024 IST | Online Desk
സമഗ്ര കാൻസർ  നിയന്ത്രണ പദ്ധതി  ഉദ്ഘാടനം ചെയ്തു
Advertisement

പോത്താനിക്കാട്: പോത്തനിക്കാട് ഗ്രാമ പഞ്ചായത്തിൽ ജിയോജിത് ഫണ്ടേഷനും വിശ്വനാഥ് ക്യാൻസർ കെയർ ഫൗണ്ടഷനും കാർക്കിനോസ് ഹെൽത്ത് കെയറും സംയുക്തമായി നടത്തുന്ന സമഗ്ര ക്യാൻസർ നിയന്ത്രണ പരിപാടിയുടെ ഉദ്ഘാടനം മാത്യു കുഴൽനാടൻ എം.എൽ.എ നിർവഹിച്ചു.

Advertisement

ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സജി .കെ . വർഗീസ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ആശ ജിമ്മി, ഗ്രാമപഞ്ചായത്തംഗങ്ങളായ മേരി തോമസ്, ഫിജിന അലി, ജിനു മാത്യു, ജോസ് വർഗീസ്, വിൻസൻ ഇല്ലിക്കൽ, എൻ. എം.ജോസഫ്, ബിസ്നി ജിജോ, സുമ ദാസ്, ഡോളി സജി,സാബു മാധവൻ,സെക്രട്ടറി അനിൽകുമാർ കെ എന്നിവർ സംസാരിച്ചു. ഡോ. സഞ്ജയ് തുരുത്തേൽ, ഡോ. അസിയ .എ. എൽ, ഹണി ദേവസ്യ, സോളമൻ ഫെർണണ്ടസ് എന്നിവർ ബോധവത്ക്കരണ ക്ലാസുകൾ നടത്തി. ഗ്രാമപഞ്ചായത്തിലെ 30 വയസിനു മുകളിലുള്ള എല്ലാവർക്കും അർബുദ സാധ്യത ക്യാമ്പ് നടത്തുന്നതിനുള്ള പദ്ധതിയാണിത്.ആദ്യ ക്യാമ്പ് 9, 10 തിയതികളിൽ നടക്കും..

Tags :
Author Image

Online Desk

View all posts

Advertisement

.