For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

രാജു സഖറിയ ഇനി വിതുമ്പുന്ന ഓർമ്മമാത്രം !

രാജു സഖറിയ ഇനി വിതുമ്പുന്ന ഓർമ്മമാത്രം
Advertisement
Advertisement

കുവൈറ്റ് സിറ്റി : കുവൈറ്റിലെ സാമൂഹിക സാംസ്‌കാരിക കലാ-കായിക മേഖലയില്‍ കാല്‍നൂറ്റാണ്ട് കാലം സജീവമായിരുന്നു രാജു സഖറിയാസ്. ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ( ഐ ഓ സി ) യുടെയും ജില്ലാ അസോസിയേഷനുകളുടെ കൂട്ടാഴ്മ 'കുട' യുടെയും ഭാഗമായി അദ്ദേഹം പ്രവർത്തിച്ചിരുന്നു. കോട്ടയം അസോസിയേഷന്‍, കുറവലങ്ങാട് ദേവമാതാ കോളേജ്, പാല സെന്റ് തോമസ് കോളേജ് അലുമിനി തുടങ്ങി നിരവധി അസോസിയേഷനുകളില്‍ സംഘടനപരമായ നേതൃത്വം വഹിച്ചിരുന്നു രാജു സഖറിയ തനിമ ഹാർഡ് കോർ അംഗമായും സേവനമനുഷ്ഠിച്ചിരുന്നു.

കോട്ടയം മണിമല സ്വദേശിയായ രാജു കര്‍ഷക കോണ്‍ഗ്രസ് മുന്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് പരേതനായ സഖറിയാസിന്റെ മകനാണ്. മണിമല പനന്തോട്ടം (കൈരേട്ട്) കുംബാംഗമായ രാജു, ഇപ്പോള്‍ കോട്ടയം കളത്തിപടിയിലാണ് സ്ഥിര താമസമാക്കിയിട്ടുള്ളത്. അഖില കേരള ബാലജനസംഖ്യത്തിലൂടെ പൊതുസമൂഹത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. പിന്നീട്,ഇന്ത്യന്‍ യൂത്ത് അസോസിയേഷനിലൂടെ സാമൂഹിക പ്രവര്‍ത്തനം ഊര്‍ജിതമാക്കി. യൂത്ത് കോണ്‍ഗ്രസ് കോട്ടയം ജില്ലാ പ്രസിഡന്റ്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. പ്രാദേശിക തലത്തില്‍ കോണ്‍ഗ്രസിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു. തുടര്‍ന്ന്, നൈജീരിയായില്‍ അധ്യാപകനായും ഏതാനും വര്‍ഷം ജോലി നോക്കിയ ശേഷം കുവൈത്തിലെത്തിയ രാജുഐകിയ, അറബി എന്റെര്‍ടെക് തുടങ്ങിയ കമ്പിനികളിലും ജോലി ചെയ്തിരുന്നു. കോൺഗ്രസ്സ് ആദർശം മുറുകെ പിടിച്ചിരുന്ന മികച്ച നേതൃ ശേഷിയുണ്ടായിരുന്ന രാജു സഖറിയാസ് പക്ഷെ കുവൈറ്റിൽ ഒരിക്കലും കെപിസിസി യുടെ അംഗീകാരമുള്ള മുഖ്യധാരാ സംഘടനയായ ഒഐസിസി യുടെ ഭാഗമാവാൻ മിനക്കെട്ടില്ല. അതുകൊണ്ടുതന്നെ പാർട്ടി തലത്തിൽ അർഹിക്കുന്ന അംഗീകാരം അദ്ദേഹത്തിന് ലഭിക്കാതെ പോയി എന്ന് കരുതുന്നവരുമുണ്ട്. അഞ്ച് വര്‍ഷം മുമ്പാണ് കുവൈത്തില്‍ നിന്ന് കുടംബസമ്മേതം നാട്ടിലേക്ക് മടങ്ങിയത്. ഭാര്യ: ത്യേസ്യാമ്മ രാജു (തങ്കമ്മ) (മുന്‍ അധ്യാപിക-ഇന്ത്യന്‍ പബ്ളിക് സ്‌കൂള്‍ -സാല്‍മിയ), മകന്‍: രഞ്ജിത്ത്, മകള്‍: രശ്മി, സംസ്കാര ശുശ്രൂഷകൾ ഏപ്രിൽ 16 ചൊവ്വാഴ്ച, ജന്മദേശമായ മണിമലയിൽ നടക്കും.

രാജു സഖറിയാസിന്റെ വിയോഗത്തിൽ തനിമ കുവൈത്ത് അനുശോചനം രേഖപ്പെടുത്തി. തനിമകുവൈത്തിന്റെ ഹാർഡ്കോർ അംഗവും സാമൂഹിക സാംസ്‌കാരിക മേഖലയിലെ നിറസാന്നിധ്യവും ആയിരുന്ന രാജു സഖറിയാസിന്റെ നിര്യാണം കുവൈത്ത് പ്രവാസിക ളെ സംബന്ധിച്ച് വലിയ നഷ്ടമാണെന്ന് തനിമ കുവൈത്ത് പുറത്തിറക്കിയ അനുശോചന കുറിപ്പിൽ പറഞ്ഞു.

രാജു സഖറിയാസിന്റെ വിയോഗത്തിൽ ഒഐസിസി കുവൈത്ത് നാഷണൽ കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. മുൻ നിര പ്രവർത്തകനായിരുന്ന ആയിരുന്ന രാജു സഖറിയാസിന്റെ നിര്യാണം കുവൈത്ത് പ്രവാസിക ൾക്ക് തീരാ നഷ്ടമാണെന്ന് ഒഐസിസി കുവൈറ്റ് അനുശോചന സന്ദേശത്തിൽ പറഞ്ഞു.

Author Image

കൃഷ്ണൻ കടലുണ്ടി

View all posts

Veekshanam Kuwait

Advertisement

.