പെരുമാറ്റച്ചട്ട ലംഘനം; മോദിയുടെ 'വികസിത് ഭാരത്’ സന്ദേശങ്ങൾ തടഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷൻ
04:30 PM Mar 21, 2024 IST | Online Desk
Advertisement
ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ വാട്സ്ആപ്പ് വഴി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘വികസിത് ഭാരത്’ സന്ദേശങ്ങൾ അയയ്ക്കുന്ന നടപടി തടഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷൻ. പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടിയാണ് നടപടി.
Advertisement
ഇതു സംബന്ധിച്ചു റിപ്പോർട്ട് നൽകാൻ ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിനും തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശം നൽകി. വാട്സ്ആപ്പ് സന്ദേശങ്ങൾ പെരുമാറ്റച്ചട്ടം ലംഘിച്ചതായി ചൂണ്ടിക്കാട്ടി നിരവധി പരാതികൾ ലഭിച്ചതിനെ തുടർന്നാണ് നടപടി.