എറണാകുളം അങ്കമാലി അതിരൂപതയിൽ സംഘർഷം
12:16 PM Jan 11, 2025 IST | Online Desk
Advertisement
എറണാകുളം: അങ്കമാലി അതിരൂപതയിൽ വീണ്ടും സംഘർഷം. ബിഷപ്പ് ഹൗസിൽ പ്രാർത്ഥന യജ്ഞം നടത്തിയിരുന്ന വൈദികരെ പൊലീസ് മർദിച്ചതായി പരാതി. ബിഷപ്പ് ഹൗസിനുള്ളിൽ സമാധാനപരമായി പ്രാർത്ഥനാ യജ്ഞം നടത്തിയിരുന്ന 21 വൈദികരെ പൊലീസ് ബലംപ്രയോഗിച്ച് പുറത്താക്കിയെന്നാണ് പരാതി. പിടിവലിയിൽ വൈദികർക്ക് പരിക്കേറ്റു. പൊലീസിനും സർക്കാരിനുമെതിരെ അല്മായ മുന്നേറ്റം അതിരൂക്ഷവിമർശനം ഉയർത്തി. പുതിയ കൂരിയാ ഫാദർ ജോഷി പുതുവയെ മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് വൈദികരുടെ പ്രതിഷേധം. അപ്പോസ്ഥലിക്ക് അഡ്മിനിസ്ട്രേറ്റർ ബോസ്കോപ്പ് പുത്തൂർ, പുതിയ കൂരിയാ ഫാദർ ജോഷി പുതുവ എന്നിവർക്കെതിരെയാണ് വൈദികരുടെ പ്രതിഷേധം. സിനഡ് കഴിഞ്ഞ ബോസ്കോ പുത്തൂർ ബിഷപ്പ് ഹൗസിലേക്ക് എത്തുന്നതിനുമുൻപ് സുരക്ഷ ഉറപ്പാക്കുന്നത്തിനായി വൈദികരെ മാറ്റി എന്നാണ് പോലീസ് നൽകിയ വിശദീകരണം. വൈദികർ ബസ്സിലിക്കയിൽ പ്രതിഷേധം തുടരുകയാണ്.
Advertisement