യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം; പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു
കോഴിക്കോട്: മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാനെത്തിയ കെ.എസ്.യു പ്രവര്‍ത്തകന്റെ കഴുത്ത് ഞെരിച്ചതിനെതിരെ കോഴിക്കോട് കമ്മിഷണർ ഓഫിസിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം. പൊലീസ് ജലപീരങ്കിയും കണ്ണീർ വാതകവും പ്രയോഗിച്ചു. ഭ്രാന്തിളകിയത്
പോലെയാണ് സംസ്‌ഥാന പൊലീസ്
പെരുമാറുന്നതെന്ന് യൂത്ത് കോൺഗ്രസ്
സംസ്ഥാന പ്രസിഡൻ്റ് രാഹുൽ മാങ്കൂട്ടത്തിൽ
പറഞ്ഞു. മുഖ്യമന്ത്രിയുടെ കലാപ ആഹ്വാനത്തിന് ശേഷം പൊലീസിനും ഡിവൈഎഫ്ഐക്കും ഭ്രാന്തിളകിയത് പോലെയായി പരാതിക്കാർക്ക് നേരെയാണ് പൊലീസ് നടപടി സ്വീകരിക്കുന്നതെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. യൂത്ത് കോൺഗ്രസിൻ്റെ സമരത്തെ ഇനി എന്നും മുഖ്യമന്ത്രിക്ക് അഭിവാദ്യം ചെയ്യേണ്ടി വരുമെന്നും രാഹുൽ മുന്നറിയിപ്പ് നൽകി.
മൂന്ന് തവണയാണ് പ്രവർത്തകർക്ക് നേരെ പോലീസ് ജലപീരങ്കി ഉപയോഗിച്ചത്.
പൊലീസ് പ്രയോഗിച്ച കണ്ണീർ വാതക ഷെല്ലുകൾ പ്രവർത്തകർ പോലീസിന് നേരെ തിരിച്ചെറിഞ്ഞു ഇതോടെ മാർച്ച് തടയാൻ എത്തിയ പോലീസുകാർ ചിതറിയോടി.