Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

മണിപ്പൂരിൽ സംഘർഷം; രണ്ടു സിആർപിഎഫ് ജവാന്മാർക്ക് വീരമൃത്യു

11:19 AM Apr 27, 2024 IST | Online Desk
Advertisement

മണപ്പൂരിൽ വീണ്ടും സംഘർഷത്തിൽ ബിഷ്ണുപ്പൂർ ജില്ലയിലെ നരൻസേന മേഖലയിലുണ്ടായ ആക്രമണത്തിൽ രണ്ടു സിആർപിഎഫ് ജവാന്മാർക്ക് വീരമൃത്യു. കുക്കി വിഭാ​ഗത്തിലെ സംഘമാണ് സൈന്യത്തിനെതിരെ വെടിയുതിർത്തതെന്നാണ് പോലീസ് പറയുന്നത്.

Advertisement

‌തവ്‌വരയിലെ സിആർപിഎഫ് പോസ്റ്റുകൾ ലക്ഷ്യമാക്കി പുലർച്ചെയാണ് വെടിവെപ്പ് നടത്തിയതെന്നാണ് റിപ്പോർട്ടുകൾ. വെടിവയ്പ്പിൽ രണ്ടു സൈനികർ‌ക്ക് പരുക്കേറ്റു. സിആർപിഎഫ് സബ് ഇൻസ്‌പെക്ടർ എൻ സർക്കാർ, കോൺസ്റ്റബിൾ അരൂപ് സൈനി എന്നിവരാണ് മരിച്ചത്. ഇൻസ്‌പെക്ടർ ജാദവ് ദാസ്, കോൺസ്റ്റബിൾ അഫ്താബ് ദാസ് എന്നിവർക്കാണ് പരുക്കേറ്റത്. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തിയ സിആർപിഎഫ് ജവാന്മാരാണ് ആക്രമിക്കപ്പെട്ടത്.

Tags :
nationalnews
Advertisement
Next Article