Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

മുസ്ലിം പളളി സർവേയെത്തുടർന്ന് യുപിയിൽ സംഘർഷം; മരണം നാലായി

10:19 AM Nov 25, 2024 IST | Online Desk
Advertisement

സംഭാൽ: ഉത്തര്‍പ്രദേശിൽ സംഭാൽ ജില്ലയിൽ മുസ്ലിം പളളി സർവേയെത്തുടർന്ന് പ്രദേശവാസികളും പോലീസും തമ്മിലുണ്ടായ സംഘർഷം തുടരുന്നു.ഇതിനോടകം സംഘർഷത്തിൽ നാലുപേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. പ്രദേശത്തെ ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു. പ്ലസ്ടുവരെയുള്ള സ്‌കൂളുകള്‍ താല്‍കാലികമായി അടച്ചു. മുഗള്‍ രാജാക്കന്മാരുടെ കാലത്ത് സ്ഥാപിക്കപ്പെട്ട ഷാഹി ജാമ മസ്ജിദിനെച്ചൊല്ലിയുള്ള അവകാശത്തര്‍ക്കമാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്. പള്ളി സ്ഥിതിചെയ്യുന്നത് ഹിന്ദുക്ഷേത്രത്തിനുമുകളിലാണെന്ന വാദം പരിശോധിക്കാനായി കോടതി നിര്‍ദേശിച്ച സര്‍വേ ഞായറാഴ്ച പോലീസിന്റെ അകമ്പടിയോടെ ഉദ്യോഗസ്ഥര്‍ നടത്തുന്നതിനിടെയാണ് പ്രദേശവാസികള്‍ സംഘര്‍ഷം തുടങ്ങിയത്.

Advertisement

പ്രതിഷേധക്കാര്‍ കല്ലുകളുമായെത്തി സര്‍വേക്കാര്‍ക്കുനേരെ എറിയുകയായിരുന്നു. ഉദ്യോഗസ്ഥരുടെ വാഹനങ്ങള്‍ക്ക് തീയിടുകയും ചെയ്തു. ലാത്തിയും കണ്ണീര്‍വാതകവും ഉപയോഗിച്ചാണ് പോലീസ് പ്രതിഷേധക്കാരെ നേരിട്ടത്. സംഘര്‍ഷത്തില്‍ ഇരുപതോളം പോലീസുകാര്‍ക്ക് പരിക്കേറ്റു. തലയ്ക്ക്പരിക്കേറ്റ ഒരു പോലീസ് ഉദ്യോഗസ്ഥന്റെ നില ഗുരുതരമാണ്. പ്രതികള്‍ക്കെതിരെ ദേശരക്ഷാനിയമം ചുമത്തി കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു. കോടതി നിര്‍ദേശപ്രകാരമാണ് ഉദ്യോഗസ്ഥര്‍ വന്നതെന്നും അത് തടസ്സപ്പെടുത്തിയവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി കേശവപ്രസാദ് മൗര്യ പ്രതികരിച്ചു.

സംഭാല്‍ ജുമാ മസ്ജിദിനകത്ത് ഹരിഹര്‍ ക്ഷേത്രം സ്ഥിതിചെയ്യുന്നുവെന്നും ക്ഷേത്രസ്ഥലം വിട്ടുകിട്ടാനുള്ള നടപടികള്‍ കൈക്കൊള്ളണമെന്നും കാണിച്ചുകൊണ്ട് പ്രാദേശിക കോടതിയില്‍ കഴിഞ്ഞ ചൊവ്വാഴ്ചയാണ് അഡ്വ. വിഷ്ണുശങ്കര്‍ ജെയ്ന്‍ കേസ് ഫയല്‍ ചെയ്തത്. മുഗള്‍ ചക്രവര്‍ത്തി ബാബര്‍ 1529-ല്‍ ക്ഷേത്രം കൈയേറി പള്ളി പണിതു എന്നായിരുന്നു അഭിഭാഷകന്റെ വാദം. കേസ് പരിഗണിച്ച കോടതി സ്ഥലം സര്‍വേ നടത്താന്‍ നിര്‍ദേശിക്കുകയായിരുന്നു. സംഘര്‍ഷം നടന്നുകൊണ്ടിരിക്കുമ്പോഴും അധികൃതര്‍ സര്‍വേ ഫലം പൂര്‍ത്തിയാക്കി. നവംബര്‍ 29-ന് ഫലം കോടതി പരിശോധിക്കും.

Advertisement
Next Article