For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

അമേഠിയില്‍ കോണ്‍ഗ്രസിന്റെ തിരിച്ചു വരവ്: സ്മൃതി ഇറാനി പിന്നില്‍

09:56 AM Jun 04, 2024 IST | Online Desk
അമേഠിയില്‍ കോണ്‍ഗ്രസിന്റെ തിരിച്ചു വരവ്  സ്മൃതി ഇറാനി പിന്നില്‍
Advertisement

അമേഠി: അഞ്ചാംഘട്ട വോട്ടെടുപ്പ് നടന്ന മെയ് 20നാണ് അമേഠിയില്‍ ജനവിധി രേഖപ്പെടുത്തിയത്. 54.4 ആണ് പോളിങ് ശതമാനം. വോട്ടെണ്ണല്‍ പുരോഗമിക്കവെ, ആദ്യഘട്ട ഫലസൂചനകളില്‍ സ്മൃതി ഇറാനിയെ പിന്നിലാക്കി കോണ്‍ഗ്രസ് മുന്നേറുകയാണ്.
കോണ്‍ഗ്രസിന്റെ പരമ്പരാഗത സീറ്റായിരുന്ന ഉത്തര്‍പ്രദേശിലെ അമേഠി 2019ലെ തെരഞ്ഞെടുപ്പിലാണ് ബി.ജെ.പി പിടിച്ചെടുത്തത്. രാഹുല്‍ ഗാന്ധിയെ അരലക്ഷത്തിലേറെ വോട്ടുകള്‍ക്ക് തോല്‍പ്പിച്ച ബി.ജെ.പിയുടെ സ്മൃതി ഇറാനിയാണ് ഇവിടെ സിറ്റിങ് എം.പി. രാഹുലിന് പകരം ഇത്തവണ സ്മൃതിയെ നേരിടാന്‍ കോണ്‍ഗ്രസ് മത്സര രംഗത്ത് ഇറക്കിയിരിക്കുന്നത് കിഷോരിലാല്‍ ശര്‍മയെയാണ്.
തുടര്‍ച്ചയായ രണ്ടാം വിജയത്തിലൂടെ മണ്ഡലത്തില്‍ തങ്ങളുടെ സ്വാധീനം ശക്തമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ബി.ജെ.പി ഇത്തവണ അമേത്തിയില്‍ പ്രചാരണം നയിച്ചത്. എന്നാല്‍ ശക്തമായ ഭരണവിരുദ്ധ വികാരം കോണ്‍ഗ്രസിനെ തുണച്ചേക്കാം

Advertisement

Author Image

Online Desk

View all posts

Advertisement

.