Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ഫെബ്രുവരി 4ന് തൃശൂരിൽ കോൺഗ്രസ് മഹാസമ്മേളനം; കോൺഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന ഖാര്‍ഗെ പങ്കെടുക്കും

06:25 PM Jan 15, 2024 IST | Veekshanam
Advertisement

തിരുവനന്തപുരം: കേരളത്തിലെ കോണ്‍ഗ്രസിന്റെ അവസാനഘട്ട പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ക്ക് ഫെബ്രുവരി 3ന് തൃശ്ശൂര്‍ തേക്കിന്‍കാട് മൈതാനത്ത് കോൺഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന ഖാര്‍ഗെ പങ്കെടുക്കുന്ന മഹാസമ്മേളനത്തോടെ തുടക്കമാകുമെന്ന് കെപിസിസി ജനറൽ സെക്രട്ടറി ടി.യു. രാധാകൃഷ്‌ണൻ അറിയിച്ചു. സംസ്ഥാനത്തെ 25,177 ബൂത്തുകളിൽ നിന്ന് ബൂത്ത് പ്രസിഡന്റ്, വനിതാ വൈസ് പ്രസിഡന്റ്, ബിഎൽഎമാർ എന്നിങ്ങനെ മൂന്ന് പേർ അടങ്ങുന്ന 75000 ത്തിൽപ്പരം പ്രവർത്തകരും മണ്ഡലം മുതൽ എഐസിസി തലം വരെയുള്ള കേരളത്തിൽ നിന്നുള്ള ഭാരവാഹികളും ഉൾപ്പെടെ ഒരു ലക്ഷത്തോളം പേർ പങ്കെടുക്കും. ശനിയാഴ്‌ച വൈകുന്നേരം 3.30ന് തേക്കിൻകാട് മൈതാനത്താണ് സമ്മേളനം.ഫെബ്രുവരി 4 ഞായറാഴ്‌ച വൈകുന്നേരം 3.30ന് തേക്കിൻകാട് മൈതാനത്താണ് സമ്മേളനം. സമ്മേളനം വൻ വിജയമാക്കുന്നതിന് ആവശ്യമായ വിപുലമായ മുന്നൊരുക്കങ്ങൾ നടത്താൻ കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ എംപിയുടെ അധ്യക്ഷതയിൽ ഓൺലൈനായി ചേർന്ന കെപിസിസി ഭാരവാഹിയോഗം തീരുമാനിച്ചു. ബൂത്ത് ശാക്തീകരണത്തിലൂടെ കോൺഗ്രസിൻ്റെ പ്രവർത്തനക്ഷമത അടിമുടി മാറ്റിമറിക്കുന്നതിന് സമ്മേളനം തുടക്കം കുറിക്കും. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ബൂത്ത് പ്രസിഡന്റ്, വനിതാ വൈസ് പ്രസിഡൻ്റ്, ബിഎൽഎ എന്നിവരുമായി നേരിട്ട് സംവാദം നടത്തും എന്നതാണ് തൃശൂർ നടക്കുന്ന മഹാസമ്മേളനത്തിൻ്റെ പ്രത്യേകത.

Advertisement

മുൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്ര കടന്നുപോകാത്ത സംസ്ഥാനങ്ങളിൽ ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുടെ ഭാഗമായി എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ നടത്തുന്ന പര്യടനത്തിന്റെ ഭാഗമായാണ് കേരളത്തിലും ബൂത്ത് തലം വരെയുള്ള ഭാരവാഹികളുമായി സംവദിക്കുന്ന മഹാസമ്മേളനം വിളിച്ചുചേർക്കുന്നത്. ആദ്യം ഹെൽത്ത് ആക്കണം

കെപിസിസി പ്രസിഡൻ്റ് കെ. സുധാകരൻ എംപിയുടെ അധ്യക്ഷതയിൽ നടക്കുന്ന സമ്മേളനത്തിൽ എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ്‌മുൻഷി, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, കോൺഗ്രസ് പ്രവർത്തക സമിതി അംഗങ്ങളായ രമേശ് ചെന്നിത്തല, ഡോ. ശശി തരൂർ എംപി, കൊടിക്കുന്നിൽ സുരേഷ് എംപി, യുഡിഎഫ് കൺവീനർ എം.എം. ഹസൻ, കെപിസിസി പ്രചാരണ സമിതി ചെയർമാൻ കെ. മുരളീധരൻ എംപി, എഐസിസി ഭാരവാഹികൾ, കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗങ്ങൾ, കെപിസിസി ഭാരവാഹികൾ, ഡിസിസി പ്രസിഡന്റുമാർ, എംപിമാർ, എംഎൽഎമാർ, ഡിസിസി, ബ്ലോക്ക്-മണ്ഡലം ഭാരവാഹികൾ, പോഷക സംഘടനകളുടെയും സെല്ലുകളുടേയും ഭാരവാഹികൾ ഉൾപ്പെടെയുള്ളവർ പങ്കെടുക്കും.

Tags :
featuredkerala
Advertisement
Next Article