Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

കോൺഗ്രസ് അസുര ശക്തിക്കെതിരെ പോരാടുകയാണെന്ന് രാഹുൽ ഗാന്ധി

03:26 PM Mar 21, 2024 IST | Online Desk
Advertisement

ന്യൂഡൽഹി: കോൺഗ്രസ് അസുര ശക്തിക്കെതിരെ പോരാടുകയാണെന്ന് രാഹുൽ ഗാന്ധി. മഹാരാഷ്ട്രയിലെ ശക്തിയെക്കുറിച്ചുള്ള രാഹുലിൻ്റെ പരാമർശം ബിജെപി ആയുധമാക്കുന്നതിനിടെയാണ് പ്രതികരണം.വിദ്വേഷത്തിൻ്റെ പൈശാചിക ശക്തിക്കെതിരെയാണ് കോൺഗ്രസിൻ്റെ പോരാട്ടമെന്നും രാഹുൽ ഡൽഹിയിൽ പറഞ്ഞു.മഹാരാഷ്ട്രയിലെ രാഹുലിൻ്റെ ശക്തി പ്രസംഗം ഹിന്ദു വിരുദ്ധവും സ്ത്രീ വിരുദ്ധവുമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആരോപിച്ചിരുന്നു. തുടർന്ന് ബിജെപി തിരഞ്ഞെടുപ്പ് കമ്മിഷനു പരാതി നൽകി. മോദിയുടെ പിന്നിലെ ശക്തിക്കെതിരെയാണ് തങ്ങളുടെ പോരാട്ടമെന്നായിരുന്നു ഭാരത് ജോഡോ ന്യായ യാത്രയിലെ രാഹുലിൻ്റെ പരാമർശം.

Advertisement

Advertisement
Next Article