വയനാട് ഉരുൾപൊട്ടൽ: മുന്നറിയിപ്പ് നൽകിയെന്ന് അമിത് ഷായുടെ പ്രസ്‌താവനയ്ക്കെതിരെ കോൺഗ്രസ്, അവകാശ ലംഘനത്തിന് നോട്ടീസ് നൽകി
08:49 PM Aug 02, 2024 IST | Online Desk
Advertisement
ന്യൂഡൽഹി : വയനാട് ഉരുൾപൊട്ടലിൽ മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്‌താവനയ്ക്കെതിരെ രാഷ്ട്രീയ വിവാദം കൊഴുക്കുന്നു. സംഭവത്തിൽ അമിത് ഷായ്ക്കെതിരെ കോൺഗ്രസ് അവകാശ ലംഘനത്തിന് നോട്ടീസ് നൽകി.
Advertisement
സഭയെ മന്ത്രി തെറ്റിദ്ധരിപ്പിച്ചെന്ന് ജയറാം രമേശ്, ദിഗ്വിജയ് സിംഗ് എന്നിവർ നൽകിയ നോട്ടീസിൽ പറയുന്നു. ഇത് സഭയോടുള്ള അവഹേളനമാ ണെന്നും നോട്ടീസിൽ പറയുന്നു. ജൂലൈ 23ന് പ്രളയ മുന്നറിയിപ്പ് നൽകിയിരുന്നുവെന്നാണ് 31ന് അമിത് ഷാ രാജ്യസഭയിൽ പറഞ്ഞത്.
ഒരാഴ്‌ച മുൻപ് എൻഡിആർഎഫ് സംഘത്തെ അയച്ചിരുന്നുവെന്നും അമിത് ഷാ പറഞ്ഞിരുന്നു. എന്നാൽ അമിത് ഷായുടെ പ്രസ്‌താവനയെ മുഖ്യമന്ത്രി പിണറായി വിജയൻ തള്ളിയിരുന്നു. കേന്ദ്ര കാലാവസ്ഥാ കേന്ദ്രം റെഡ് അലർട്ട് വയനാട്ടിൽ പ്രഖ്യാപിച്ചത് ദുരന്തം നടന്ന ശേഷമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.