Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

വയനാട് രാഹുൽ ഗാന്ധി, കെ സി വേണുഗോപാൽ ആലപ്പുഴ, കെ മുരളീധരൻ തൃശ്ശൂരിൽ, കെ സുധാകരൻ കണ്ണൂരിൽ; കോൺഗ്രസ് സ്ഥാനാർഥി പട്ടിക ഇങ്ങനെ

07:57 PM Mar 08, 2024 IST | Veekshanam
Advertisement
Advertisement

ന്യൂഡൽഹി: വരുന്ന ലോക്സഭ തെരഞ്ഞെടുപ്പിലേക്കുള്ള സംസ്ഥാനത്തെ കോൺഗ്രസിൻ്റെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. രാഹുൽ ഗാന്ധി വയനാട് മണ്ഡലത്തിൽ നിന്ന് വീണ്ടും ജനവിധി തേടും. ആലപ്പുഴയിൽ ഇത്തവണ കെ സി വേണുഗോപാൽ മത്സരിക്കും. കെ മുരളീധരൻ ഇത്തവണ തൃശ്ശൂരിൽ മത്സരിക്കും. കെപിസിസി പ്രസിഡന്റ് കെ സുധാകരൻ കണ്ണൂർ മണ്ഡലത്തിൽ നിന്നും വീണ്ടും ജനവിധി തേടും. വടകരയിൽ ഷാഫി പറമ്പിൽ എംഎൽഎയാണ് കോൺഗ്രസ് സ്ഥാനാർത്ഥി. തിരുവനന്തപുരം - ശശി തരൂർ, ആറ്റിങ്ങൽ - അടൂർ പ്രകാശ്, പത്തനംതിട്ട - ആൻ്റോ ആൻ്റണി, മാവേലിക്കര - കൊടിക്കുന്നിൽ സുരേഷ്, ആലപ്പുഴ - കെ സി വേണുഗോപാൽ, ഇടുക്കി - ഡീൻ കുര്യാക്കോസ്, എറണാകുളം - ഹൈബി ഈഡൻ, ചാലക്കുടി - ബെന്നി ബഹ്നാൻ, തൃശൂർ - കെ മുരളീധരൻ, ആലത്തൂർ - രമ്യാ ഹരിദാസ്, പാലക്കാട് - വി കെ ശ്രീകണ്ഠൻ, കോഴിക്കോട് - എം കെ രാഘവൻ, വയനാട് - രാഹുൽ ഗാന്ധി, വടകര - ഷാഫി പറമ്പിൽ, കണ്ണൂർ - കെ സുധാകരൻ, കാസർകോട് - രാജ് മോഹൻ ഉണ്ണിത്താൻ എന്നിവർ മത്സരിക്കും.

Tags :
featuredkerala
Advertisement
Next Article