Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

വിവാദങ്ങളിൽ നിന്ന് ശ്രദ്ധതിരിക്കാനുള്ള ബിജെപി തന്ത്രം; 'ഒരു രാജ്യം ഒരു തെരഞ്ഞടുപ്പ്' പ്രായോഗികമല്ലെന്ന് കോൺഗ്രസ് അധ്യക്ഷൻ

07:40 PM Sep 18, 2024 IST | Online Desk
Advertisement

ന്യൂഡൽഹി: ഒരു രാജ്യം ഒരു തെരഞ്ഞടുപ്പ് എന്ന നിർദേശം നടപ്പിലാക്കുന്നത് പ്രായോഗികമല്ലെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. റാംനാഥ് കോവിന്ദ് കമ്മിറ്റി റിപ്പോർട്ട് ഒരിക്കലും നടപ്പിലാക്കാൻ പോകുന്നില്ല. തെരഞ്ഞെടുപ്പുകൾ വരുന്ന സാഹചര്യത്തിൽ ശ്രദ്ധതിരിക്കാനാണ് കേന്ദ്രം ഇപ്പോൾ ഇക്കാര്യം ഉയർത്തിക്കൊണ്ടുവരുന്നതെന്നും ഖാർഗെ പ്രതികരിച്ചു.

Advertisement

"ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്' സംബന്ധിച്ച റാംനാഥ് കോവിന്ദ് കമ്മിറ്റിയുടെ റിപ്പോർട്ട് ഇന്ന് ചേർന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകരിച്ചിരുന്നു. വരുന്ന ശൈത്യകാല പാർലമെന്റ് സമ്മേളനത്തിൽ ഇത് സംബന്ധിച്ച ബിൽ അവതരിപ്പിക്കാനാണ് നീക്കം.

കഴിഞ്ഞ മാർച്ചിലാണ് കമ്മിറ്റി റിപ്പോർട്ട് സമർപ്പിച്ചത്. രാജ്യത്ത് ഒരേ സമയം തെരഞ്ഞെടുപ്പ് നടത്തുക എന്ന ലക്ഷ്യമാണ് കമ്മിറ്റി മുന്നോട്ട് വച്ചത്. ലോക്സഭാ, നിയമസഭാ, തദ്ദേശ തെരഞ്ഞെടുപ്പുകൾ ഒരുമിച്ച് നടത്താമെന്നായിരുന്നു നിർദേശം. ഇങ്ങനെ തെരഞ്ഞെടുപ്പ് നടത്തുന്നത് ചിലവ് കുറയ്ക്കാൻ സഹായിക്കുമെന്നാണ് കേന്ദ്ര സർക്കാരിന്റെ വാദം.

Tags :
featurednationalPolitics
Advertisement
Next Article