Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ഇലക്ടറല്‍ ബോണ്ട് അസാധുവാക്കിയ സുപ്രീംകോടതി വിധി സ്വാഗതം ചെയ്ത് കോൺഗ്രസ് അധ്യക്ഷൻ

04:41 PM Feb 15, 2024 IST | Veekshanam
Advertisement

ന്യൂഡൽഹി: ഇലക്ടറല്‍ ബോണ്ട് അസാധുവാക്കിയ സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത് കോൺഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജുന്‍ ഖര്‍ഗെ. കള്ളപ്പണം വെളുപ്പിക്കുവാനുള്ള മോദി സര്‍ക്കാരിന്റെ ശ്രമങ്ങളെയാണ് ഭരണഘടന വിരുദ്ധമെന്ന് കോടതി വിശേഷിപ്പിച്ചത്. ഇലക്‌ട്രല്‍ ബോണ്ടുകളെ തുടക്കം മുതല്‍ തന്നെ കോണ്‍ഗ്രസ് എതിര്‍ത്തു. 2019ലെ പ്രകടനപത്രികയില്‍ ഇലക്‌ട്രല്‍ ബോര്‍ഡ് നിര്‍ത്തലാകുമെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. ഇലക്‌ട്രല്‍ ബോണ്ടുകള്‍ ജനാധിപത്യവിരുദ്ധം എന്ന് തുടക്കം മുതല്‍ തന്നെ കോണ്‍ഗ്രസ് പറഞ്ഞു. ഫണ്ടിന്റെ 95 ശതമാനവും ലഭിച്ചത് ബിജെപിക്ക്. ജനാധിപത്യത്തെ തകര്‍ക്കുന്ന നിലപാടുകളില്‍ നിന്ന് കേന്ദ്രം പിന്മാറുമെന്ന് കരുതുന്നു എന്നും ഖര്‍ഗെ പ്രതികരിച്ചു.

Advertisement

Tags :
featured
Advertisement
Next Article