വയനാട്ടില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ പ്രിയങ്ക ഗാന്ധി നാളെ എത്തും
ഡൽഹി :വയനാട് പാർലമെന്റ് ഉപതെരഞ്ഞെടുപ്പിന് യുഡിഎഫ് സ്ഥാനാർത്ഥിയായ എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി ഇരുപത്തിമൂന്നാം തീയതി നാമനിർദേശപത്രിക സമർപ്പിക്കും. വയനാട് ജില്ലാ കളക്‌ടർ മുമ്പാകെയാണ് പത്രിക സമർപ്പിക്കുക.
കോൺഗ്രസ് പാർലമെൻ്ററി പാർട്ടി അധ്യക്ഷ സോണിയാ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെയുളള നേതാക്കൾ പത്രിക സമർപ്പണത്തിന് പ്രിയങ്കയോടൊപ്പം വയനാട്ടിൽ എത്തും.
നാമനിർദേശ സമർപ്പണത്തിന് മുമ്പ് രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും കൽപ്പറ്റ പുതിയ ബസ് സ്റ്റാൻഡിൽ നിന്ന് ആരംഭിക്കുന്ന വലിയ റോഡ് ഷോക്ക് നേതൃത്വം നൽകും. റോഡ് ഷോ ബുധനാഴ്‌ച രാവിലെ 11 മണിക്ക് ആരംഭിക്കുമെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു. ശേഷമാണ് ജില്ലാ കളക്ടറുടെ ഓഫിസിൽ നാമനിർദേശം സമർപ്പിക്കാനായി എത്തുക.പ്രമുഖ ദേശീയ, സംസ്ഥാന നേതാക്കളും വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും പ്രിയങ്കാ ഗാന്ധിക്ക് പിന്തുണ നൽകി ചടങ്ങിൽ പങ്കെടുക്കും.അതെസമയം പത്രിക സമർപ്പണത്തിന് മുൻപ് പ്രിയങ്ക ഗാന്ധി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ കണ്ട് അനുഗ്രഹം വാങ്ങി.