Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

നേതാക്കളെ ആക്രമിച്ചതിൽ കോൺഗ്രസ്സ് പ്രതിഷേധിച്ചു

09:37 AM Dec 24, 2023 IST | ലേഖകന്‍
Advertisement

ശാസ്താംകോട്ട: യൂത്ത് കോൺഗ്രസ്സ്, കെ.എസ്.യു പ്രവർത്തകരെ ആക്രമിക്കുന്ന പോലീസ്- ഡി.വൈ.എഫ്.ഐ നടപടിയിൽ പ്രതിഷേധിച്ച് കെ.പി.സി.സി നടത്തിയ ഡി.ജി.പി ആഫീസ് മാർച്ചിനിടെ കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ, പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ അടക്കമുള്ള കോൺഗ്രസ്സ് നേതാക്കള ആക്രമിച്ച പോലീസ് നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ്സ് ശാസ്താംകോട്ട ബ്ലോക്ക് കമ്മിറ്റി ശാസ്താംകോട്ടയിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. ബ്ലോക്ക് പ്രസിഡന്റ് വൈ. ഷാജഹാൻ അദ്ധ്യക്ഷതവഹിച്ചു.കെ.പി.സി.സി അംഗം എം.വി.ശശികുമാരൻ നായർ ഉദ്ഘാടനം ചെയ്തു. തോമസ് വൈദ്യൻ, പി. നൂർ ദീൻ കുട്ടി , രവി മൈനാഗപ്പള്ളി,ഗോകുലം അനിൽ,ജയശ്രീരമണൻ , എൻ.സോമൻ പിള്ള , ഗോപൻ പെരുവേലിക്കര, വിദ്യാരംഭം ജയകുമാർ , വർഗ്ഗീസ് തരകൻ, ആർ. അരവിന്ദാക്ഷൻപിള്ള ,രാജു ലോറൻസ് , സുരേഷ് ചന്ദ്രൻ ,ശാന്തകുമാരി ,ബിജു ശാസ്താംകോട്ട, തടത്തിൽ സലിം, ലോ ജു ലോറൻസ് , രാജി രാമ ചന്ദ്രൻ ,സനുലാൽ തുടങ്ങിയവർ പ്രസംഗിച്ചു. പ്രകടനത്തിന് ടി.ജി.എസ്. തരകൻ , പി.അബ്ലാസ് , എം.എ. സമീർ, ജോൺസൻ വൈദ്യൻ, റോയി മുതുപിലാക്കാട്, കുറ്റിയിൽ .എം.ഷാനവാസ്, സുരീന്ദ്രൻ,ഷീജഭാസ്ക്കർ, എം.സാവിത്രി, ബിജി സോമരാജൻ തുടങ്ങിയവർ നേതൃത്വം നൽകി

Advertisement

Advertisement
Next Article