രാഹുൽ മാങ്കൂട്ടത്തലിന്റെ അറസ്റ്റിൽ
കോൺഗ്രസ്സ് പ്രതിഷേധിച്ചു
ശാസ്താംകോട്ട: യൂത്ത് കോൺഗ്രസ്സ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തലിനെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചതിൽ പ്രതിഷേധിച്ചും
ജാമ്യം ലഭിക്കാതിരിക്കാൻവീണ്ടും കേസുകൾ ഒന്നൊന്നായി എടുത്ത് പീഡിപ്പിക്കുകയും ചെയ്യുന്ന സർക്കാർ - പോലീസ് നടപടിയിൽ പ്രതിഷേധിച്ചും കോൺഗ്രസ്സ് ശാസ്താംകോട്ട ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആഞ്ഞിലിമൂട് ജംഗ്ഷനിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. ബ്ലോക്ക് പ്രസിഡന്റ്വൈ. ഷാജഹാൻ അദ്ധ്യക്ഷത വഹിച്ചു. തുണ്ടിൽ നൗഷാദ്, വിദ്യാരംഭം ജയകുമാർ , വർഗ്ഗീസ് തരകൻ, എൻ. സോമൻ പിള്ള , കടപുഴ മാധവൻ പിള്ള , രാജു ലോറൻസ് , വിനോദ് വില്ലേത്ത് , എം.എ. സമീർ, ചന്ദ്രൻ കല്ലട, എം.കെ.സുരേഷ് ബാബു, എം.വൈ. നിസാർ , സ്റ്റാലിൻ രാജഗിരി, ഗീവർഗ്ഗീസ്, ജയശ്രീരമണൻ , തുടങ്ങിയവർ പ്രസംഗിച്ചു.
ജോൺസൻ വൈദ്യൻ, ലോ ജു ലോറൻസ് , റോയി മുതുപിലാക്കാട്, എസ്. ബീന കുമാരി , സുബ്രമണ്യൻ, ഷിഹാബ് മുല്ല പള്ളി, സലാം പുതു വിള, ശാന്തകുമാരി , ലാലിബാബു, ഓമന കുട്ടൻ ഉണ്ണിത്താൻ വിള,റഷീദ് പള്ളിശ്ശേരിക്കൽ , തടത്തിൽ സലിം, കുറ്റിയിൽ .എം.ഷാനവാസ്, നൂർ ജഹാൻ ഇബ്രാഹിം തുടങ്ങിയവർ നേതൃത്വം നൽകി