Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

പൊലീസ് അതിക്രമം അനുവദിക്കില്ല- സൂരജ് രവി.

05:23 PM Feb 23, 2024 IST | ലേഖകന്‍
Advertisement

കൊല്ലം: ജനകീയ വിഷയങ്ങൾ ഏറ്റെടുത്ത് പ്രക്ഷോഭം നയിക്കുന്ന ഉത്തരവാദിത്തപ്പെട്ട നേതാക്കളെ അടക്കം അടിച്ചമർത്തുന്ന പൊലീസ് നടപടി പ്രതിഷേധാർഹമാണെന്ന് കെപിസിസി സെക്രട്ടറി സൂരജ് രവി പറഞ്ഞു. ലിങ്ക് റോഡ് നവീകരണത്തിന്റെ പേരിൽ നടക്കുന്ന അഴിമതിക്കെതിരെ സമരം നയിച്ച കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി അംഗം ബിന്ദു കൃഷ്ണ കൊല്ലം ബ്ലോക്ക് കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ്‌ ഡി ഗീതാകൃഷ്ണൻ ഉൾപ്പെടെയുള്ള നേതാക്കൾക്കെതിരെ പൊലീസ് നടത്തിയ അതിക്രമത്തിൽ പ്രതിഷേധിച്ച് കൊല്ലം ബ്ലോക്ക് കമ്മിറ്റി നടത്തിയ പ്രതിഷേധ പ്രകടനം ഉദ്ഘാടനം ചെയ്തത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സിപിഎംകാരുടെ മുമ്പിൽ പഞ്ചപുച്ഛമടക്കി നിൽക്കുന്ന പോലീസ് സംവിധാനം കോൺഗ്രസിന് നേരെ അക്രമം തുടർന്നാൽ ശക്തമായ പ്രതികരണം ഉണ്ടാകുമെന്ന് സൂരജ് രവി പറഞ്ഞു.
ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് ചെറാശ്ശേരിൽ കൃഷ്ണകുമാർ അധ്യക്ഷത വഹിച്ചു കൃഷ്ണവേണി ജി ശർമ്മ, അഡ്വ ഫെബ സുദർശൻ
ഹസ്ന ഹർഷാദ്, അഡ്വ എസ് എം ഷരീഫ്, ചെറാശ്ശേരിൽ പദ്മകുമാർ, രഞ്ജിത് കലുങ്കുമുഖം, ബിജു മതേതര, എ ഡി രമേശ്‌, എം എസ് സിദ്ദിഖ്, സാബ് ജാൻ, അലക്സാണ്ടർ, മീര രാജീവ്‌, ജി കെ പിള്ള, സുബി , സിന്ധു കുമ്പളത്ത്, ബ്രിജിത്ത്, സുനിത നിസാർ, ടി കെ അൻസർ, അജിത് പ്രസാദ് രാജ്, അജി പള്ളിതോട്ടം, ഷാജഹാൻ പാലക്കൽ ജയന്തി, അഡ്വ റിയാസ്, മുഹമ്മദ്‌ കുഞ്ഞ്, സുദർശൻ താമരക്കുളം, ചക്രശൂലൻ തുടങ്ങിയവർ സംസാരിച്ചു.

Advertisement

Advertisement
Next Article