സർക്കാർ നടപ്പിലാക്കുന്നത് പലതരം നീതി: സൂരജ് രവി
കൊല്ലം: സപ്ലൈകോ ഔട്ട്ലെറ്റുകളിലും മാവേലി സ്റ്റോറുകളിലും നിത്യോപയോഗ സാധനങ്ങളുടെ ലഭ്യത ഉറപ്പാക്കാതെ ജനങ്ങളെ ദ്രോഹിക്കുന്ന സർക്കാർ നവ കേരള സദസ്സിന്റെ പേരിൽ കോടികൾ ധൂർത്തടിക്കുകയാണെന്ന് കെപിസിസി സെക്രട്ടറി സൂരജ് രവി പറഞ്ഞു. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും എതിരെ കരിങ്കൊടി കാണിക്കുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഡിവൈഎഫ്ഐ ഗുണ്ടകൾക്ക് ഒപ്പം ചേർന്നു മുഖ്യമന്ത്രിയുടെ അംഗരക്ഷകർ അടക്കം ഭീകരമായി മർദ്ദിക്കുമ്പോൾ അതിനെ ന്യായീകരിക്കുന്ന സമീപനമായി മുന്നോട്ടുപോകുന്ന മുഖ്യമന്ത്രി കേരളത്തിൽ പലതരം നീതി നടപ്പിലാക്കുകയാണെന്ന് സൂരജ് രവി ആരോപിച്ചു.
ആശ്രമം - കടപ്പാക്കട മണ്ഡലം കോൺഗ്രസ് കമ്മിറ്റികൾ സപ്ലൈകോ ഔട്ട്ലെറ്റിന് മുന്നിൽ നടത്തിയ ധർണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കടപ്പാക്കട കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് മീര രാജീവ് അധ്യക്ഷത വഹിച്ചു. ഡി. ഗീതാകൃഷ്ണൻ, ഗോപാലകൃഷ്ണപിള്ള, ഉളിയകോവിൽ സന്തോഷ്, ഹസ്ന ഹർഷാദ്, കടപ്പാൽ മോഹനൻ,ഉല്ലാസ് ഉളിയക്കോവിൽ, ഒ.ജയശ്രീ,കുഞ്ഞുമോൻ, മുരളിപിള്ള, രാജേഷ് കുമാർ, സ്യമന്തഭദ്രൻ, ജോയി, ശരത്, ഉളിയകോവിൽ രാജേഷ്, മോഹൻ ജോൺ, ജയന്തി, രവി, അനിൽകുമാർ, ദിനനായകൻ, തോമസ് മാത്യു, ശിവപ്രസാദ്, പനവിള ബാബു, രത്‌നമ്മ,ആന്റണി,ശിവജി,അമൃതദത് ,രാജീവ്,എന്നിവർ സംസാരിച്ചു.