For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

റിപ്പബ്ലിക് ദിനത്തില്‍ കോണ്‍ഗ്രസ് ‘ജയ് ഭീം’ അംബേദ്കര്‍ സമ്മേളനങ്ങള്‍ നടത്തും: കെ.സുധാകരന്‍ എംപി

12:46 PM Dec 21, 2024 IST | Online Desk
റിപ്പബ്ലിക് ദിനത്തില്‍ കോണ്‍ഗ്രസ് ‘ജയ് ഭീം’ അംബേദ്കര്‍ സമ്മേളനങ്ങള്‍ നടത്തും  കെ സുധാകരന്‍ എംപി
Advertisement

തലശ്ശേരി: റിപ്പബ്ലിക് ദിനത്തില്‍ ഡോ. ബി.ആര്‍.അംബേദ്കറോടുള്ള ആദരസൂചകമായി കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ കേരളത്തില്‍ ബി.ആര്‍.അംബേദ്കര്‍ ദിനമായി ആചരിക്കുമെന്ന് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍ എംപി. അംബേദ്കറുടെ സംഭാവനകളെ ഇല്ലായ്മചെയ്ത് ചരിത്രം വളച്ചൊടിക്കാന്‍ അമിത് ഷായും ബിജെപിയും ശ്രമിക്കുന്ന സാഹചര്യത്തിലാണ് കോൺഗ്രസിന്റെ ഇത്തരത്തിലുള്ള നീക്കം. റിപ്പബ്ലിക് ദിനത്തില്‍ ഭരണഘടനയുടെ പ്രാധാന്യം ഉയര്‍ത്തിപിടിച്ച് ‘ജയ് ഭീം അംബേദ്കര്‍ സമ്മേളനം’സംസ്ഥാനതലത്തില്‍ കോണ്‍ഗ്രസ് നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

Advertisement

അമിത് ഷായുടെ അംബേദ്കര്‍ വിരുദ്ധ പ്രസ്താവനയ്‌ക്കെതിരെയും രാഹുല്‍ ഗാന്ധിക്കെതിരെ കള്ളക്കേസെടുത്തതിനുമെതിരെ തലശേരി ടൗണില്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധപ്രകടനത്തിനു നേതൃത്വം നല്‍കി സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപി ശ്രമിച്ചാല്‍ തകര്‍ക്കാന്‍ കഴിയുന്ന വ്യക്തിത്വമല്ല രാഹുല്‍ ഗാന്ധിയുടേതെന്നും അംബേദ്കറെ അധിക്ഷേപിച്ചതിനെതിരെ രാജ്യത്തുയര്‍ന്ന ജനരോഷത്തിലെ ശ്രദ്ധ തിരിച്ച് അമിത് ഷായെ സംരക്ഷിക്കാനുള്ള നീക്കത്തിന്‍റെ ഭാഗമാണ് രാഹുല്‍ ഗാന്ധിക്കെതിരെ ബിജെപി വ്യാജ ആരോപണം ഉന്നയിച്ചതെന്ന് കെ.സുധാകരന്‍ പറഞ്ഞു.

Tags :
Author Image

Online Desk

View all posts

Advertisement

.