കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രക്ഷാപ്രവർത്തനത്തിന് രംഗത്തിറങ്ങണം: കെ. സുധാകരന് എംപി
തിരുവനന്തപുരം: വയനാട് മേപ്പാടി മുണ്ടക്കൈ,ചൂരല്‍മല തുടങ്ങിയ പ്രദേശങ്ങളിലുണ്ടായ ഉരുള്‍പൊട്ടല്‍ കേരളത്തെ ഭയപ്പെടുത്തിയെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന് എംപി. ഉരുള്‍പൊട്ടലിന്റെ പശ്ചാത്തലത്തില്‍ രണ്ടുദിവസത്തെ കോണ്‍ഗ്രസിന്റെ എല്ലാ ഔദ്യോഗിക പരിപാടികളും മാറ്റിവെച്ച് കോണ്‍ഗ്രസിന്റെ എല്ലാ പ്രവര്‍ത്തകരും രക്ഷാപ്രവർത്തനത്തിന് ഇറങ്ങണമെന്നും കെ. സുധാകരന് പറഞ്ഞു.
വളരെ വേദനാജനകമായ കാര്യങ്ങളാണ് പുറത്തുവരുന്നത്. പലയിടങ്ങളും ഒറ്റപ്പെട്ട അവസ്ഥയിലാണ്. റോഡുകളും പാലങ്ങളും ഒലിച്ചുപോയി. കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ സംവിധാനങ്ങളും ഉണര്‍ന്ന് പ്രവര്‍ത്തിക്കണം. രക്ഷാപ്രവര്‍ത്തനത്തിന് എല്ലാ വേണ്ടവിധത്തിൽ ഉപയോഗിക്കണം. സംസ്ഥാനത്തെ വിവിധ ഇടങ്ങളിലുള്ള പ്രകൃതിദുരന്തങ്ങളില്‍ അകപ്പെട്ടവര്‍ക്ക് സഹായമെത്തിക്കാനുള്ള രക്ഷാപ്രവര്‍ത്തനങ്ങളില്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തകരുടെ സജീവ പങ്കാളിത്തം ഉറപ്പാക്കണമെന്നും കെ. സുധാകരന് ആവശ്യപ്പെട്ടു.