Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

കേസുകളുടെ പേരിൽ ഒരു പ്രവർത്തകനും നീതിനിഷേധിക്കപ്പെടില്ല: കെ.സുധാകരൻ എംപി

06:32 PM Nov 18, 2023 IST | ലേഖകന്‍
Advertisement

തിരുവനന്തപുരം: രാഷ്ട്രീയ കേസുകളുടെ പേരിൽ ഒരു കോൺഗ്രസ് പ്രവർത്തകനും അർഹമായ സർക്കാർ ജോലി നിഷേധിക്കപ്പെടുന്ന സാഹചര്യം താൻ കെപിസിസി പ്രസിഡൻറായിരിക്കുന്ന കാലയളവിൽ കേരളത്തിലുണ്ടാകില്ലെന്ന് കെ.സുധാകരൻ എംപി. ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ് സംസ്ഥാന സമിതി യോഗം കെപിസിസി ആസ്ഥാനത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുക ആയിരുന്നു. അദ്ദേഹം.

Advertisement

നാൽപത് പതിറ്റാണ്ടുകാലത്തെ രാഷ്ട്രീയ പ്രവർത്തനത്തിൽ താൻ അനുഭവിച്ച ദുരവസ്ഥ കോൺഗ്രസിൻറെ കുട്ടികൾക്ക് ഉണ്ടാകരുതെന്നാണ് ആത്മാർത്ഥമായ ആഗ്രഹം. ജനകീയ പോരാട്ടം നയിക്കുമ്പോൾ നിയമപരമായ കേസുകൾ സ്വാഭാവികമാണ്. എന്നാൽ ഭാവിയിലത് പ്രവർത്തകർക്ക് ബാധ്യതയായി മാറുന്ന സഹാചര്യത്തിന് മാറ്റം ഉണ്ടാകണമെന്നാണ് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ പദവി ഏറ്റെടുത്തപ്പോൾ ആഹ്രഹിച്ചത്.

നിയമസഹായം ചെലവേറിയതായതിനാൽ നിർധനരായ കുടുംബത്തിലെ പാർട്ടി പ്രവർത്തകർക്കത് താങ്ങാൻ കഴിഞ്ഞെന്നുവരില്ല. അത്തരം അവസ്ഥയ്ക്ക് പരിഹാരം കാണാനാണ് പാർട്ടിയുടെ നേതൃത്വത്തിൽ പ്രവർത്തകർക്ക് സൗജന്യ നിയമസഹായം ഉറപ്പാക്കാൻ തീരുമാനിച്ചത്. അതിനാണ് ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസിൻറെ നേതൃത്വത്തിൽ നിയമ സഹായ സെല്ലിന് രൂപം നൽകിയത്. നാളിതുവരെ 27 ലക്ഷം രൂപ വിവിധ കേസുകളിൽ പിഴയായി നൽകി കെ.എസ്.യു-യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കേസുകൾക്ക് പരിഹാരം കാണാൻ സാധിച്ചെന്നത് അഭിമാനം നൽകുന്നതാണ്. രാഷ്ട്രീയ എതിരാളികളുടെയും അവരുടെ ഭരണകൂടങ്ങളുടെയും പ്രതികാര വേട്ടയ്ക്ക് കോൺഗ്രസിൻറെ കുട്ടികളെ എറിഞ്ഞ് കൊടുക്കാൻ താൻ ഒരുക്കമല്ല. ജില്ലകൾ തോറും പ്രവർത്തകർക്ക് നിയമസഹായം നൽകാൻ ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസിന്റെ നേതൃത്വത്തിൽ ഹെൽപ്പ് ഡെസ്കുകൾ പ്രവർത്തിക്കുന്നുണ്ടെന്നും ലോയേഴ്സ് കോൺഗ്രസ്
അഭിഭാഷകരെ ഉൾപ്പെടുത്തി കോൺഗ്രസ് ഭരണസമിതി നേതൃത്വം നൽകുന്ന സ്ഥാപനങ്ങളിൽ നിയമിക്കാൻ നടപടി സ്വീകരിക്കുമെന്നും സുധാകരൻ പറഞ്ഞു.

ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് അഡ്വ. വി.എസ്. ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ചു. കെപിസിസി ജനറൽ സെക്രട്ടറിമാരായ ടി.യു.രാധാകൃഷ്ണൻ, മരിയാപുരം ശ്രീകുമാർ, ജി.സുബോധൻ തുടങ്ങിയവർ പങ്കെടുത്തു.

Advertisement
Next Article